1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരികൾക്ക് കനത്ത വെല്ലുവിളിയാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ദീര്‍ഘനാള്‍ പൂജ്യം ഗുരുത്വാകര്‍ഷണ അവസ്ഥില്‍ കഴിയേണ്ടിവരുന്ന ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നുണ്ടെന്നും രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ദീർഘനാൾ ചിലവഴിച്ചാൽ‌ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ ഇനിയിമുണ്ടായിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യവാന്മാരായ 11 ബഹിരാകാശ സഞ്ചാരികളില്‍ നടത്തിയ പീരിയോഡിക് അള്‍ട്രാസൗണ്ട് പരീക്ഷണങ്ങളിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍.

ഇതില്‍ ഏഴ് അംഗങ്ങളുടെ തലച്ചോറില്‍ നിന്നും ഹൃദയത്തിലേക്ക് രക്തം തിരികെയെത്തിക്കുന്ന കഴുത്തിന് ഇടത് വശത്തുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുകയോ രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുകയോ ചെയ്തിട്ടുണ്ട്. ഭൂമിയില്‍ തിരികെയെത്തിയ രണ്ട് പേരില്‍ രക്തം കട്ടപിടിച്ചതും ഭാഗികമായി രക്തം കട്ടപിടിക്കുന്നതും കണ്ടെത്തി. ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പേപ്പറിലാണ് ഈ വിവരങ്ങളുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.