1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ 27നു തുറക്കും. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണമുണ്ടാകുമെന്ന് സൗദി അധികൃതർ അറിയിച്ചു.

കോസ് വേയിലൂടെ പ്രതിദിനം 75,000 പേർ യാത്ര ചെയ്യുന്നതായാണു കണക്ക്. വർഷത്തിൽ 1.1 കോടി വിനോദസഞ്ചാരികൾ പാലം വഴി ബഹ്റൈനിൽ എത്തുന്നു. ഇതിൽ 90 ലക്ഷം പേരും സൗദി സ്വദേശികളാണ്.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 7നാണ് കോസ് വേ അടച്ചത്. ഇതിനിടെ നവീകരണം പൂർത്തിയാക്കി. സൗദി ഭാഗത്തെ പഴയ ഗേറ്റുകൾ നീക്കി പുതിയതു സ്ഥാപിച്ചു. ഫീസ് ഈടാക്കാൻ ഇരുഭാഗത്തെയും ഗേറ്റുകളിൽ ഇലക്ട്രോണിക് സംവിധാനമൊരുക്കി. ഇതുമൂലം സമയ നഷ്ടമില്ലാതെ വാഹനങ്ങൾക്കു കടന്നുപോകാനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.