1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2020

സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം.

കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ നീട്ടിനൽകിയ മൂന്നു​ മാസത്തെ കാലാവധി ഒക്​ടോബർ 21ന്​ അവസാനിക്കുന്ന സാഹചര്യത്തിലാണ്​ ജനുവരി 21 വരെ നീട്ടാൻ തീരുമാനിച്ചത്​. എല്ലാ സന്ദർശക വീസ കളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടുന്നതാണ്​.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റിയുടെ തീരുമാനമനുസരിച്ചാണ്​ എൻ.പി.ആർ.എയുടെ പ്രഖ്യാപനം. സന്ദർശക വീസ കളുടെ കാലാവധി നീട്ടുന്നതിന്​ ഇ-വീസ വെബ്​സൈറ്റ്​ വഴി അപേക്ഷിക്കേണ്ടതില്ല. സ്വയമേവ തന്നെ കാലാവധി പുതുക്കപ്പെടുന്നതാണ്​.

കോവിഡ്​ മഹാമാരി തുടങ്ങിയതു മുതൽ റെസിഡൻസി പെർമിറ്റ്​ ഉൾപ്പെടെയുള്ളവയുടെ കാലാവധി നീട്ടിനൽകി എൻ.പി.ആർ.എ പ്രവാസികളുടെ സഹായത്തിനെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.