1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: ജൂ​ലൈ മു​ത​ൽ മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ പ്ര​തി​മാ​സ വ​ർ​ക്ക്​ ഫീ​സ്​ 50 ശ​ത​മാ​ന​മാ​യി കു​റ​ച്ച​ത്​ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റി​നും ബാ​ധ​കം. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സ്​​ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ഫീ​സ്​ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

തൊട്ടുപിന്നാലെയാണ് ഈ ആനുകൂല്യം വീട്ടുജോലിക്കാരുടെ വർക്ക് പെർമിറ്റിനും ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയത്. പ്ര​മു​ഖ അ​റ​ബി പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. മൂന്ന് മാസ ​കാ​ലാ​വ​ധി​ക്കു ​ശേ​ഷം വ​ർ​ക്ക്​ ഫീ​സ്​ ഈടാ​ക്കു​ന്ന​ത്​ പ​കു​തി​യാ​യി കു​റ​ക്കാ​ൻ സർക്കാർ തീ​രു​മാ​നിച്ചത് ഈ മേഖലയിലെ തൊഴിൽ ദാതാക്കൾക്കും ജീവനക്കാർക്കും ആശ്വാസമാകും.

ജൂ​ലൈ, ആ​ഗ​സ്​​റ്റ്​, സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക. അ​തേ​സ​മ​യം, ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി ബാ​ധി​ച്ച സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ്ര​തി​മാ​സ വ​ർ​ക്ക്​ ഫീ​സ്​ മൂ​ന്നു​ മാ​സ​ത്തേ​ക്ക്​ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​മെ​ന്നും ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​ത്​ പു​തു​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സി​ലും പ​കു​തി ഇ​ള​വ്​ ല​ഭി​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.