1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2020

സ്വന്തം ലേഖകൻ: പാരമ്പര്യ എണ്ണ വ്യവസായത്തെ തള്ളിപ്പറഞ്ഞു ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി. പെന്‍സില്‍വാനിയയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് തന്റെ വാക്കുകള്‍ക്ക് വീണ്ടും അടിവരയിട്ട് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ എണ്ണ വ്യവസായത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന മൂന്ന് വ്യത്യസ്ത പ്രാദേശിക വാര്‍ത്താ അഭിമുഖങ്ങളില്‍, തന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇമെയില്‍ തട്ടിപ്പിനെക്കുറിച്ചുള്ള സമ്മിശ്ര സന്ദേശങ്ങളോടും ബൈഡന്‍ പ്രതികരിച്ചു.

“ഞാന്‍ പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ നിന്നാണ്. എന്റെ മുത്തച്ഛന്‍ ഒരു ഖനന എഞ്ചിനീയറായിരുന്നു. അതിനാല്‍ ഞാന്‍ കല്‍ക്കരി രാജ്യത്ത് നിന്നാണ് വരുന്നത്. ഫ്രെക്കിംഗ് ഇല്ലാതാക്കുന്നതിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, ഫെഡറല്‍ ഭൂമിയില്‍ കൂടുതല്‍ തട്ടിപ്പ് നടത്തരുതെന്നാണ് എന്റെ ആവശ്യം,” ബൈഡന്‍ സിബിഎസ് ഫിലാഡല്‍ഫിയയോട് പറഞ്ഞു.

“വാതകം, എണ്ണ, കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ട്, ഞാന്‍ നിര്‍ദ്ദേശിക്കുന്ന ഒന്നിനോടും യാതൊരു ബന്ധവുമില്ലാതെ പരിവര്‍ത്തനം നടക്കുന്നു. രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായങ്ങള്‍ സൗരോര്‍ജ്ജവും കാറ്റുമാണ് എന്നതാണ് വസ്തുത. പരിവര്‍ത്തനം നടക്കുന്ന ഒരു ദിശയിലേക്ക് നമുക്ക് നീങ്ങാന്‍ കഴിയും, അതുവഴി വികസനം പിന്നോട്ട് പോകാതിരിക്കാനും പുതിയ സാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്താനും കഴിയും,” ബൈഡന്‍ പ്രതികരിച്ചു.

അന്നുതന്നെ എന്‍ബിസി അഫിലിയേറ്റായ ഡബ്ല്യുബിആര്‍ഇയുമായി വില്‍കെസ്ബാരെയില്‍ സംസാരിച്ച ബൈഡന്‍ ഇതേ സന്ദേശം തന്നെ ആവര്‍ത്തിച്ചു. പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ ഫോസില്‍ ഇന്ധനങ്ങളെക്കുറിച്ച് ഉണ്ടായിരുന്ന അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടതായിരുന്നുവെന്നും അണികള്‍ മാറി ചിന്തിക്കരുതെന്നും പറയാനാണ് ബൈഡന്‍ ഈ അവസരങ്ങള്‍ ഉപയോഗിച്ചത്. ഫ്രെക്കിങ്ങിനെക്കുറിച്ച് ബൈഡന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കാലിഫോര്‍ണിയയിലെയും ടെക്‌സസിലെയും ജനങ്ങള്‍ വളരെ രോഷത്തോടെയാണ് സ്വീകരിച്ചത്.

പെട്രോളിയം ഉത്പന്നങ്ങളും കാര്‍ബണ്‍ ഉദ്‌വമനവുമായി ഡെമോക്രാറ്റുകള്‍ സ്വീകരിച്ച നിലപാടുകളെയാണ് ബൈഡന്‍ ഡിബേറ്റില്‍ തിരുത്തിയത്. അടിയന്തിരമായി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും പിന്മാറണമെന്ന വാദത്തെ ബൈഡന്‍ സമിശ്ര പ്രതികരണത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കി, 2050 വരെ അമേരിക്കയ്ക്ക് അതിനു കഴിയില്ലെന്നു പറഞ്ഞതിനെ എങ്ങനെ സ്വീകരിക്കണമെന്നു ഡെമോക്രാറ്റുകള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കി.

ഇമെയില്‍ വിവാദത്തിനും ഫോസില്‍ ഇന്ധന അഭിപ്രായ വിരുദ്ധതയ്ക്കും ശേഷം ഇതാദ്യമായാണ് മാധ്യമങ്ങളില്‍ മുന്നില്‍ ബൈഡന്‍ എത്തിയത്. നിലവിലുള്ള സബ്‌സിഡികളും എണ്ണക്കമ്പനികള്‍ക്ക് നികുതിയിളവും അവസാനിപ്പിക്കുമെന്ന് പറഞ്ഞു കൊണ്ട് ഡെമോക്രാറ്റുകളുടെ പ്രഖ്യാപിത നയത്തെ അരക്കിട്ടുറപ്പിക്കാനാണ് ബൈഡന്റെ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.