1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2020

സ്വന്തം ലേഖകൻ: ലോ​ക​ത്തെ ന​യി​ക്കാ​ൻ അ​മേ​രി​ക്ക തി​രി​ച്ചെ​ത്തി​യ​താ​യി നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയായി ആ​ൻ​റ​ണി ബ്ലി​ങ്ക​ൻ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വായി ജാക്​ സുള്ളിവൻ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സെ​ക്ര​ട്ട​റിയായി അ​ലി​ജാ​ൻ​ഡ്രോ മ​യോ​ർ​ക്ക​സ്, ര​ഹ​സ്യാ​ന്വേ​ഷ​ണ വിഭാഗം ത​ല​വ​നായി ആ​വ്​​റി​ൽ ഡി ​ഹെ​യി​ൻ​സ്, യു.​എ​ന്നിലെ അം​ബാ​സ​ഡ​റായി ലി​ൻ​ഡ തോ​മ​സ്​ ഗ്രീ​ൻ​ഫീ​ൽ​ഡ്, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന വി​ഭാ​ഗം സെക്രട്ടറിയായി ജോ​ൺ കെ​റി എന്നിവരടങ്ങിയ ത​െൻറ മ​ന്ത്രി​സ​ഭ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ്​ ബൈ​ഡ​ൻ അ​മേ​രി​ക്ക മ​ട​ങ്ങി​വ​ന്ന​താ​യി പ​റ​ഞ്ഞ​ത്.

2021 ജ​നു​വ​രി 20ന്​ ​പു​തി​യ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ക​യും ഡോ​ണ​ൾ​ഡ്​ ട്രം​പ്​ വൈ​റ്റ്​ ഹൗ​സി​ൽ നി​ന്ന്​ ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന​തോ​ടെ അ​മേ​രി​ക്ക ഒ​രി​ക്ക​ൽ​കൂ​ടി ലോ​ക​ത്തി​​െൻറ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ക​യും ന​മ്മു​ടെ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക​യും സു​ഹൃ​ത്തു​ക്ക​ളെ തി​ര​സ്​​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​​ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന വി​ഭാ​ഗം പ്ര​തി​നി​ധി എ​ന്നി​വ​യൊ​ഴി​ച്ചു​ള്ള പ​ദ​വി​ക​ൾ​ക്ക്​ സെ​ന​റ്റി​െൻറ അം​ഗീ​കാ​രം നേ​ടേ​ണ്ട​തു​ണ്ട്.

നി​ല​വി​ൽ 50-48 എ​ന്ന നി​ല​യി​ൽ ര​ണ്ടം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മു​ള്ള റി​പ​ബ്ലി​ക്ക​ൻ​മാ​ർ ബൈ​ഡ​െൻറ നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല. അ​തി​നാ​ൽ, ജ​നു​വ​രി അ​ഞ്ചി​ന്​ ജോ​ർ​ജി​യ​യി​ലെ ര​ണ്ട്​ സെ​ന​റ്റ്​ സീ​റ്റി​ലേ​ക്ക്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക​മാ​ണ്. ര​ണ്ട്​ സീ​റ്റി​ൽ വി​ജ​യി​ച്ചാ​ൽ അം​ഗ​ബ​ലം തു​ല്യ​മാ​വു​ക​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ ക​മ​ല ഹാ​രി​സി​െൻറ വോ​ട്ട്​ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​വു​ക​യും ചെ​യ്യും.

അ​തി​നി​ടെ, അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ട്രം​പ്​ പ്ര​തി​ക​രി​ച്ചെ​ങ്കി​ലും വി​സ്​​കോ​ൻ​സ​ൻ സം​സ്​​ഥാ​ന​ത്തെ ഔ​േ​ദ്യാ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം നി​ർ​ത്താനാ​വ​ശ്യ​പ്പെ​ട്ട്​ റി​പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ കേ​സ്​ നൽകി. ഇ​വി​ടെ ബൈ​ഡ​ന്​ 20,000 വോ​ട്ടി​െൻറ ലീ​ഡാ​ണു​ള്ള​ത്. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

അതിനിടെ കൊറോണ വൈറസ് കേസുകള്‍ രാജ്യവ്യാപകമായി കുതിച്ചുയരുന്നത് സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്നു റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ കഴിഞ്ഞ ആഴ്ചയും കുത്തനെ ഉയര്‍ന്നു. ഇത് തുടര്‍ച്ചയായി രണ്ടാം ആഴ്ചയാണ് ഈ വിധത്തില്‍ ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച 827,000 ല്‍ അധികം ആളുകള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ആദ്യമായി അപേക്ഷ സമര്‍പ്പിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. സീസണല്‍ പാറ്റേണുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ് ഇത് ഒരാഴ്ച മുമ്പത്തേതില്‍ നിന്ന് 78,000 ആയി ഉയര്‍ന്നു. നവംബര്‍ ആദ്യ വാരത്തില്‍ നിന്ന് ഒരു ലക്ഷത്തിലധികമാണിത്.

ഫെഡറല്‍ പാന്‍ഡെമിക് തൊഴിലില്ലായ്മ സഹായ പദ്ധതി പ്രകാരം 312,000 ആളുകള്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കി. പാന്‍ഡെമിക് സമയത്ത് പെയ്‌മെന്റുകള്‍ വിപുലീകരിക്കുന്ന ഒരു പ്രത്യേക പ്രേൊഗ്രാമിന് കീഴില്‍ 4.5 ദശലക്ഷം ആളുകള്‍ക്ക് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഈ രണ്ട് പ്രോഗ്രാമുകളും വര്‍ഷാവസാനം കാലഹരണപ്പെടും. കഴിഞ്ഞ വസന്തകാലത്ത് തൊഴിലില്ലായ്മ ഫയലിങ്ങുകള്‍ ഗണ്യമായി കുറഞ്ഞു. എന്നാലിന്ന് ആഴ്ചയില്‍ ആറ് ദശലക്ഷത്തിലധികം ആളുകള്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത ഡാറ്റ ഇത് വിപരീതാവസ്ഥയിലാകാമെന്ന് സൂചിപ്പിക്കുന്നു.

യുഎസിൽ ദിനംപ്രതി ശരാശരി 1,70,000 പേർക്ക് കൊവിഡ് 19 പകരുന്നതായി പുതിയ റിപ്പോർട്ട്. അതായത് ഒരു സെക്കൻഡിൽ രണ്ടു പേർക്ക് വീതം രോഗം പിടിപെടുന്നു. ഒരു ദിവസം 85,000 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് തുടരുന്നു. രാഷ്ട്രീയ ധ്രുവീകരണം മൂർധന്യത്തിൽ എത്തിയിരിക്കുന്നതിനാൽ മഹാമാരിയും ആരോപണ പ്രത്യാരോപണ ആയുധമായി മാറിയിരിക്കുകയാണ്. ശിശിരത്തിൽ രോഗപ്രതിരോധത്തിന് ആവശ്യമായ ചെലവുകൾ ഫെഡറൽ, സംസ്ഥാന, തദ്ദേശ ബജറ്റുകൾക്ക് വലിയ ക്ഷതം ഉണ്ടാക്കരുതെന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.