1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2019

സ്വന്തം ലേഖകൻ: ത്സവ വിൽപനയുടെ ആദ്യ ആറ് ദിവസങ്ങളിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ റെക്കോർഡ് കച്ചവടമാണ് നടന്നത്. 3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടി രൂപ) ആണ് ഇരു കമ്പനികളും ചേര്‍ന്ന് സ്വന്തമാക്കിയത്.

സെപ്റ്റംബർ 29 നും ഒക്ടോബർ 4 നും ഇടയിൽ നടന്ന ആറ് ദിവസത്തെ വിൽപനയിൽ ഫ്ലിപ്കാർട്ടും ആമസോണും വിപണി വിഹിതത്തിന്റെ 90 ശതമാനം ആധിപത്യം പുലർത്തിയെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം റെഡ്സീർ കൺസൾട്ടൻസി പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ട്വിറ്റർ ഒന്നടങ്കം ചോദിക്കുന്നത് ഇന്ത്യയിൽ ശരിക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടോ എന്നാണ്.

ഉത്സവ വിൽപനയുടെ ആദ്യ പതിപ്പിൽ കണ്ട മുന്നേറ്റം കണക്കിലെടുക്കുമ്പോൾ, ഒക്ടോബർ മാസം മുഴുവൻ ഓൺലൈൻ വിൽപനയിൽ 6 ബില്യൺ ഡോളർ (39,000 കോടി രൂപ) വരെ വരുമാനം പ്രതീക്ഷിക്കുന്നു എന്നാണ്. ഇത് മിക്കവാറും ആമസോണും ഫ്ലിപ്കാർട്ടും പങ്കിടുമെന്നാണ് അവരുടെ കണക്കുകൾ പറയുന്നത്.

ഉത്സവ വിൽപനയിൽ ഫ്ലിപ്കാർട്ട് തുടർച്ചയായി മുന്നിട്ടുനിന്നു. വിൽപനയുടെ 60-62 ശതമാനവും ഫ്ലിപ്കാർട്ട് സ്വന്തമാക്കി. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ ശക്തമായ പ്രകടനമാണ് ഫ്ലിപ്പ്കാർട്ടിന്റെ മുന്നറ്റത്തിനു കാരണമായത്. ശക്തമായ മൂല്യവില, ഉയർന്ന ഇഎംഐ ഓപ്ഷനുകൾ, വൈവിധ്യമാർന്ന ഉല്‍പന്നങ്ങൾ എന്നിവയാൽ ഫ്ലിപ്കാർട്ടും ആമസോണും മുന്നിട്ടുനിന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.