1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2019

സ്വന്തം ലേഖകൻ: അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ന്യൂയോർക്ക് സിറ്റി മുൻ മേയറും ശതകോടീശ്വരനുമായ മൈക്കൽ ബ്ലൂംെബർഗ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ ഡോണൾഡ് ട്രംപിനെ നേരിടാനാണു അതേ നാണയത്തിൽ തിരിച്ചടിക്കാൻ സ്വന്തം പണപ്പെട്ടിയുമായി ഈ ഡെമോക്രാറ്റിക് പാർട്ടിക്കാരൻ വരുന്നത്.

ഫെബ്രുവരി 3ന് ആരംഭിക്കുന്ന പാർട്ടി പ്രൈമറികൾ (അന്തിമ സ്ഥാനാർഥിയെ കണ്ടെത്താനുള്ള വോട്ടെടുപ്പുകളുടെ ഒന്നാം ഘട്ടം) ജയിച്ചു കയറുമോയെന്ന കാര്യം സംശയമാണെങ്കിലും ബ്ലൂംബെർഗ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു രംഗം ഉഷാറായി.

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന് പാർട്ടിയിൽ എതിരാളികളുണ്ടെങ്കിലും ഭീഷണിയല്ല. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ബ്ലൂംബെർഗ് ഉൾപ്പെടെ 18 സ്ഥാനാർഥികൾ. ഇവരിൽ ജോ ബൈഡൻ, എലിസബത്ത് വാറൻ തുടങ്ങിയ പ്രമുഖരെയാണ് ആദ്യം എതിരിടേണ്ടത്. പണച്ചാക്കുകൾ തിരഞ്ഞെടുപ്പു വിലയ്ക്കു വാങ്ങുന്നതിനെതിരെ വാറൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.