1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: തുടർച്ചയായ വിമാനാപകടങ്ങൾ കാരണം കുപ്രസിദ്ധിയാർജിച്ച ബോയിങ്​ 737 മാക്​സ്​ വിമാനത്തി​െൻറ കൊമേഴ്​സ്യൽ സേവനങ്ങളിലേക്കുള്ള മടങ്ങിവരവ്​ നീണ്ടേക്കും. രണ്ട്​ മാരക അപകടങ്ങൾക്ക്​ കാരണമായ ഫ്ലൈറ്റ്​ കൺട്രോൾ സിസ്റ്റത്തിലുള്ള അപാകതയടക്കമുള്ള എല്ലാ സുരക്ഷാ പ്രശ്​നങ്ങളും പരിഹരിച്ചാൽ മാത്രം തിരിച്ചുവരാമെന്ന മാനദണ്ഡമായിരുന്നു അധികൃതർ വെച്ചത്​. എന്നാൽ നിലവിൽ വിമാനത്തിന്​ വരുത്തിയ മാറ്റങ്ങളിൽ അമേരിക്കയിലെ പൈലറ്റുമാരുടെ യൂണിയൻ അതൃപ്​തി അറിയിക്കുകയായിരുന്നു.

346 പേർ മരിച്ച എത്യോപ്യയിലെയും ഇന്തോനേഷ്യയിലെയും വിമാനാപകടങ്ങൾക്ക്​ ശേഷം ലോകമാകെ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കരുതെന്ന്​ വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ, അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്ട്രേഷൻ വിമാനത്തെ റീ-സെർട്ടിഫൈ ചെയ്യുന്നതിന്​ തയാറായി. സുരക്ഷാ മാറ്റങ്ങളെ കുറിച്ച്​ പൊതുജനങ്ങളോട്​ അഭിപ്രായമാരായുകയും ചെയ്​തു.

അമേരിക്കയിലെ 15000ത്തോളം വരുന്ന പൈലറ്റുമാരടങ്ങുന്ന യൂണിയൻ അവരുടെ അഭിപ്രായം അറിയിച്ച്​ രംഗത്തെത്തി. M-CAS എന്ന ഫ്ലൈറ്റ്​ കൺട്രോൾ സോഫ്റ്റ്​വെയറിലുണ്ടായ പിഴവുകൾ പരിഹരിക്കുന്നതു കൊണ്ട്​ മാത്രം പ്രശ്​നം തീരില്ലെന്നും രണ്ട്​ അപകടങ്ങളിലും കോക്​പിറ്റിലുണ്ടായ ആശയക്കുഴപ്പങ്ങളെ കുറിച്ചു ബോയിങ്​ വിശദീകരണം നൽകണമെന്നും പൈലറ്റുമാരുടെ യൂണിയൻ വ്യക്​തമാക്കി. രണ്ട്​ അപകടങ്ങളും ബോയിങ്ങി​​െൻറ M-CAS എന്ന സോഫ്​റ്റ്​വെയറുമായി ബന്ധപ്പെട്ടുള്ളതാണെന്നും 737​െൻറ മുൻ മോഡലുകളിൽ അതില്ലായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

2020ലും ബോയിങ്ങിന്​ തിരിച്ചടിയുടെ കാലമായിരുന്നു. ഇറാനിലെ ടെഹ്​റാൻ വിമാനത്താവളത്തിന്​ സമീപം ബോയിങ്​ മാക്‌സി​െൻറ മുന്‍ഗാമിയായ ബോയിങ് 737-800 മോഡല്‍ തകർന്നുവീണ്​ 176 പേരാണ്​ മരിച്ചത്​. ലോകത്തെ ഏറ്റവും മികച്ച, സുരക്ഷിത യാത്രാവിമാനങ്ങൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിയാണ് ബോയിങ്. പല പ്രമുഖ വിമാനക്കമ്പനകളുടെയും വിമാനങ്ങൾ നിർമിക്കുന്നതും ബോയിങ്ങാണ്​. എന്നാൽ ബോയിങ് 737 മാക്സ് എന്ന വിമാനം കമ്പനിക്ക്​ വരുത്തിയ കളങ്കം ചില്ലറയായിരുന്നില്ല. 2016 ജനുവരിയിലായിരുന്നു 737 മാക്സ് സീരീസിലുള്ള വിമാനങ്ങൾ ടേക്​ ഒാഫ്​ ചെയ്​ത്​ തുടങ്ങിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.