1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച റൂൾ ഓഫ് സിക്സ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ ഇന്ന് മുതൽ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്.

കോവിഡ്-19 കേസുകളുടെ വർദ്ധനവ് തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നടപടി പാലിച്ചില്ലെങ്കിൽ നൂറു പൗണ്ട് മുതൽ 3,200 പൗണ്ട് വരെ പിഴ ഈടാക്കും. നിയമങ്ങൾ കർശനമായി പാലിക്കാൻ പൊലീസിന് അധികാരം നൽകിയിട്ടുണ്ട്. യുകെയിൽ ഞായറാഴ്ച 3,330 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ് മുതൽ ആദ്യമായാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3,000 ത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

റൂൾ ഓഫ് സിക്സ് സ്കോട്ട്ലൻഡിലും വെയിൽസിലും അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു, കൂടാതെ വിവാഹങ്ങളും ശവസംസ്കാരങ്ങളും ഉൾപ്പെടെ പരിമിതമായ ഇളവുകളുണ്ട്, അതേസമയം തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നിയമം ബാധിക്കില്ല.

ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും വീടിനകത്തും പുറത്തും നടക്കുന്ന ഒത്തുചേരലുകൾക്ക് നിയമം ബാധകമാണ്. എന്നാൽ വെയിൽസിൽ 30 പേർക്ക് വരെയുള്ള ഗ്രൂപ്പുകൾക്ക് പുറത്ത് ഒരുമിച്ച് കൂടാൻ അനുമതിയുണ്ട്. ഇംഗ്ലണ്ടിലെ എല്ലാ പ്രായക്കാർക്കും റൂൾ ഓഫ് സിക്സ് നിയമം ബാധകമാണ്, എന്നാൽ 11 നും 12 നും താഴെയുള്ള കുട്ടികളെ യഥാക്രമം വെയിൽസിലും സ്കോട്ട്ലൻഡിലും ഒഴിവാക്കിയിരിക്കുന്നു.

വടക്കൻ അയർലണ്ടിൽ, കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം ഒരു വീടിനകത്ത് ഒത്തുകൂടാൻ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ മാസം രണ്ട് വീടുകളിൽ നിന്ന് ആറായി കുറച്ചിരുന്നു. 15 പേർക്ക് വരെ ഔട്ട് ഡോറിൽ ഒരുമിച്ച് കൂടാം.

ഇംഗ്ലണ്ടിലെ 8,000 ത്തിലധികം ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർത്ഥികളിലും നടത്തിയ സർവേയിൽ 86 ശതമാനം പേർ കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി‌എം‌എ), വോട്ടെടുപ്പിൽ രണ്ടാമത്തെ തരംഗം “മെഡിക്കൽ രംഗത്ത് ഒന്നാം നമ്പർ ആശങ്കയാണ്” എന്നും അഭിപ്രായപ്പെട്ടു.

ജോൺസന്റെ ബ്രെക്സിറ്റ് ബില്ലിനെതിരെ ടോണി ബ്ലെയറും ജോൺ മേജറും

യൂറോപ്യൻ യൂനിയനിൽനിന്ന്​ വിട്ടുപോരുന്നതിന്​ ബ്രിട്ടൻ ഒപ്പുവെച്ച ബ്രെക്​സിറ്റ്​ ബില്ലിലെ വ്യവസ്ഥകൾ മറികടക്കുന്നതിന്​ പുതിയ ബില്ലുമായി ബോറിസ്​ ജോൺസൺ സർക്കാർ. ബ്രിട്ടീഷ്​ സർക്കാറി​െൻറ നടപടി നാണക്കേടാണെന്നും എം.പിമാർ എതിർത്ത്​ തോൽപിക്കണമെന്നും മു​ൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും സർ ജോൺ മേജറും ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം യൂറോപ്യൻ യൂനിയനുമായി ഒപ്പുവെച്ച ബ്രെക്​സിറ്റ്​ കരാറിൽ മാറ്റംവരുത്താനുള്ള സർക്കാർ ശ്രമം മോശം പ്രവൃത്തിയാണെന്നും ഇരുവരും പറഞ്ഞു. ഇ​േൻറണൽ മാർക്കറ്റ്​ ബില്ലിൽ തിങ്കളാഴ്​ചയാണ്​ എം.പിമാർ ചർച്ച നടത്തുക. ഇപ്പോഴത്തെ ഭരണകക്ഷിയായ കൺസർവേറ്റിവ്​ പാർട്ടി നേതാവാണ്​ ജോൺ മേജർ. ​പ്രധാന പ്രതിപക്ഷമായ ​േലബർ പാർട്ടിയെ ​പ്രതിനിധാനം ചെയ്​താണ്​ ​െബ്ലയർ പ്രധാനമന്ത്രിയായത്​.

ഇരുവരും ചേർന്ന്​ സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിലാണ്​ ബോറിസ്​ ജോൺസൺ സർക്കാറി​െൻറ നടപടി ബ്രിട്ട​െൻറ അന്തസ്സ്​ ഇടിക്കുന്നതാണെന്ന്​ വ്യക്തമാക്കിയത്​. സർക്കാർ നടപടി നിരുത്തരവാദപരവും അടിസ്ഥാന തത്ത്വങ്ങളെ ലംഘിക്കുന്നതും അപകടകരവുമാണെന്ന്​ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബ്രെക്​സിറ്റ്​ വ്യാപാര കരാർ ഒപ്പുവെക്കുന്നതിൽ ബ്രിട്ടനും യൂറോപ്യൻ യൂനിയനും തമ്മിൽ കഴിഞ്ഞയാഴ്​ച നടന്ന ചർച്ചകളും വിജയിച്ചിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.