1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊറോണ ഭീതിയെത്തുടർന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗത നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സാധ്യത. കൊറോണ വ്യാപനം തടയാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ട്രെയിനുകൾ, ട്യൂബുകൾ, ബസുകൾ, ട്രാമുകൾ എന്നി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കാനായിരുന്നു നിർദേശം. കടുത്ത നിയന്ത്രണങ്ങളാണ് പൊതുഗതാഗത സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ തകർച്ചയിലായ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാൻ അടുത്ത ഘട്ടത്തിലേക്കായി സർക്കാർ തയ്യാറെടുക്കുകയാണെന്ന് ദി സൺഡേ ടെലിഗ്രാഫിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്, ജീവനക്കാർക്ക് കഴിയുമെങ്കിൽ ജോലിയിൽ തിരിച്ചെത്തണമെന്നാണ്. ഗതാഗത രംഗത്തെ കമ്പനികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. അവയിൽ പലതും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാത് മൂലം കനത്ത നഷ്ടം നേരിടുകയാണ്.

നിലവിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. നിർദേശം അനുസരിക്കാത്തവരെ കണ്ടെത്താൻ പോലീസ് കർക്കശമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ലോക്ക്ഡൗൺ നിയമങ്ങൾ സംബന്ധിച്ച് സർക്കാർ നൽകുന്ന ഇളവുകളുടെ കൂട്ടത്തിലെ ഏറ്റവും പുതിയതായിരിക്കും പൊതുഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ബ്രെക്സിറ്റിന് മുന്നോടിയായി അതിർത്തി മേഖലയ്ക്കായി വൻ പദ്ധതി

ബ്രെക്സിറ്റിനു ശേഷമുള്ള പുതിയ ബ്രിട്ടീഷ് അതിർത്തി മേഖലകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് വൻ പദ്ധതിയുമായി കാബിനറ്റ് മന്ത്രി മൈക്കൽ ഗോവ്. വർഷാവസാനം യൂറോപ്യൻ യൂണിയൻ കസ്റ്റംസ് പരിധിയിൽ നിന്ന് പുറത്തു പോകാൻ യുകെ തയാറെടുക്കുന്ന സാഹചര്യത്തിലാണ് അതിർത്തികൾ സജ്ജമാക്കാൻ 705 മില്യൺ പൌണ്ട് ചെലവ് വരുന്ന വൻ പാക്കേജ് പ്രഖ്യാപിച്ചത്.

ഇത്തരമൊരു പദ്ധതിയ്ക്കായി മാസങ്ങളായി സർക്കാർ തയ്യാറെടുക്കുകയാണെന്ന് ഗോവ് വ്യക്തമാക്കി. എന്നാൽ പദ്ധതികൾ വളരെ ചെറുതാണെന്നും ഏറെ വൈകിപ്പോയെന്നും ലേബർ പാർട്ടിയുടെ റേച്ചൽ റീവ്സ് പറഞ്ഞു. ബ്രെക്സിറ്റ് ശേഷം ആവശ്യമായി വരുന്ന അധിക അതിർത്തി ചെക്ക് പോസ്റ്റുകളുടെ നിർമ്മാണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.