1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2019

സ്വന്തം ലേഖകൻ: ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​യെ വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന പ​​​ക്ഷം ക്രി​​​സ്മ​​​സി​​​നു മു​​​ന്പ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും ജ​​​നു​​​വ​​​രി​​​യി​​​ൽ​​​ത്ത​​​ന്നെ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്നു ബ്രി​​​ട്ട​​​നെ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ.

ഞാ​​​യ​​​റാ​​​ഴ്ച അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​ലാ​​ണ് ഈ ​​വാ​​ഗ്ദാ​​നം. ആ​​​ദാ​​​യ​​​നി​​​കു​​​തി, വാ​​​റ്റ്, ദേ​​​ശീ​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ലേ​​​ക്കു​​​ള്ള സം​​​ഭാ​​​വ​​​ന എ​​​ന്നി​​​വ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ല. അ​​​ന്പ​​​തി​​​നാ​​​യി​​​രം ന​​​ഴ്സു​​​മാ​​​രെ​​​യും ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം പോ​​​ലീ​​​സു​​​കാ​​​രെ​​​യും നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു വാ​​​ഗ്ദാ​​​നം. ന​​​ഴ്സു​​​മാ​​​രി​​​ൽ കു​​​റേ​​​പ്പേ​​​രെ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും റി​​​ക്രൂ​​​ട്ടു ചെ​​​യ്യുമെന്ന പരാമർശവും ശ്രദ്ധേയമാണ്.

അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യി​​​ലും ശാ​​​സ്ത്ര, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലും കൂ​​​ടു​​​ത​​​ൽ പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കും. ക​​​ടം നി​​​യ​​​ന്ത്രി​​​ച്ചു നി​​​ർ​​​ത്തും. ഏ​​​റ്റ​​​വും പു​​​തി​​​യ അ​​​ഭി​​​പ്രാ​​​യ വോ​​​ട്ടെ​​​ടു​​​പ്പു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യെ​​​ക്കാ​​​ൾ മു​​​ന്നി​​​ലാ​​​ണെ​​​ന്നാ​​​ണ്. ഡി​​​സം​​​ബ​​​ർ 12ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഈ മുന്നേറ്റം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യാ​​​ൽ ജോ​​​ൺ​​​സ​​​ൻ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല