1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സ്വന്തം ലേഖകൻ: രാജകീയ പദവികൾ വിട്ടൊഴിഞ്ഞ ഹാരി രാജകുമാരന് കാനഡയിൽ പാർട്ട് ടൈം ജോലി വാഗ്ദാനവുമായി ബർഗർ കിങ്. ട്വിറ്ററിലൂടെയാണ് ബർഗർ കിങ് ഈ പ്രഖ്യാപനം നടത്തിയത്. ‘ഈ റോയൽ ഫാമിലി പാർട്ട് ടൈം ജോലികൾ ഓഫർ ചെയ്യുന്നു’വെന്നായിരുന്നു ട്വീറ്റ്. നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലായെന്ന് പറയേണ്ടതില്ലല്ലോ. ചിലർ ട്വീറ്റിനെ അനുകൂലിച്ചും ചിലർ കുറ്റപ്പെടുത്തിയും രംഗത്തെത്തി.

ഇതൽപ്പം കടന്ന സർകാസം ആയിപ്പോയെന്നായിരുന്നു ചിലർ കുറിച്ചത്. ഹാരി രാജകീയ പദവിയെ ഉപേക്ഷിച്ചുള്ളൂ, അഭിമാനവും വ്യക്തിത്വവും ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് ബർഗർ കിങിന് മറുപടി നൽകി. ചില വിരുതൻമാരാകട്ടെ, മേഗൻ സമ്മതിക്കുമോ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്.

ലോകത്തെ തന്നെ ഞെട്ടിച്ചാണ് ഹാരിയും മേഗനും കൊട്ടാരം വിടാനുള്ള തീരുമാനം പരസ്യപ്പെടുത്തിയത്. കാനഡയിൽ കഴിയുന്ന മകനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികൾ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. ഇരുവരുടെയും തീരുമാനത്തെ മാനിക്കുന്നുവെന്ന് എലിസബത്ത് രാജ്ഞിയും പിന്നീട് വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.