1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2020

സ്വന്തം ലേഖകൻ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കാനൊരുങ്ങി ചൈന. 12 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ചിങ്ഡാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഏതാണ്ട് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ മുഴുവന്‍ ആളുകളെയും കൊവിഡ് ടെസ്റ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ ഇത്രയും പേരുടെ ടെസ്റ്റ് പൂർത്തീകരിക്കാനാണ് തീരുമാനം.

ബെയ്ജിങ്ങില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ചിങ്ഡാവോ. ഒക്ടോബര്‍ 11നു ശേഷം ലക്ഷണങ്ങളുള്ള ആറ് കൊവിഡ് കേസുകളും ലക്ഷണങ്ങള്‍ കാണിക്കാത്ത ആറ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ചിങ്ഡാവോയിലാണ് ചെസ്റ്റ് ആശുപത്രിയിലാണ് റിപ്പോര്‍ട്ട് ചെയ്തതും. വിദേശത്തു നിന്നു വന്നവരിലാണ് രോഗലക്ഷണം ആദ്യം കാണിച്ചത്.

ഇതിനോടകം തന്നെ ആരോഗ്യ രംഗത്തെ ജീവനക്കാരും പുതുതായി പ്രവേശിപ്പിച്ച രോഗികളുമടക്കം 1.40 ലക്ഷം പേരെ ചിങ്ഡാവോയില്‍ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. മേയില്‍ 1.1 കോടി ജനസംഖ്യയുള്ള വുഹാനിലെ മുഴുവന്‍ ജനങ്ങളെയും ചൈന കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.