1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2019

സ്വന്തം ലേഖകൻ: ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. ശനിയാഴ്ചയാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ എത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരും പൊലീസും നിരവധി തവണ ഏറ്റുമുട്ടിയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കിങ്ങിൽ എത്തുന്നത്.

പ്രക്ഷോഭത്തിൽ സർക്കാരിനെ സഹായിക്കാനല്ല തങ്ങളെത്തിയിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പകരം പ്രക്ഷോഭകാരികളും പൊലീസും ഏറ്റുമുട്ടിയ തെരുവുകൾ വൃത്തിയാക്കുന്നതിനും പ്രക്ഷോഭകർ ഉപേക്ഷിച്ചുപോയ കല്ലുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ മാറ്റി ഗതാഗതം സുഗമമാക്കാന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആദ്യ ദിനം സർക്കാർ ചെയ്തത്.

വളരെ വിരളമായി മാത്രമായാണ് പീപ്പിൾസ് ലിബറേഷൻ ആർമി എന്ന പേരിലറിയപ്പെടുന്ന ചൈനീസ് സൈന്യത്തെ ഹോങ്കോങ്ങിന്റെ തെരുവുകളിൽ കണ്ടിട്ടുള്ളു. എന്നാൽ തനത് സൈനിക വേഷത്തിൽ നിന്ന് മാറിയായിരുന്നു സൈന്യം തെരുവിലെത്തിയത്. സൈനിക യൂണിഫോമിന് പകരം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്‌സും ധരിച്ചാണ് ഇവര്‍ ശുചീകരണത്തിനിറങ്ങിയത്. ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയും അതിനോട് ചേർന്നുള്ള തെരുവുമാണ് സൈന്യം വൃത്തിയാക്കിയത്.

കാര്യം ശുചീകരണമൊക്കെയാണെങ്കിലും ഭയത്തോടെയാണ് ചൈനീസ് സൈനീക നീക്കത്തെ പ്രക്ഷോഭകാരികളും ലോകവും കാണുന്നത്. ചൈനീസ് നിയമം അനുസരിച്ച് സൈന്യത്തിന് സ്വമേധയാ ഇങ്ങനെ ഇറങ്ങി പ്രവര്‍ത്തിക്കാനാകില്ല. അതിന് പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യര്‍ഥന ഉണ്ടായിരിക്കണം. എന്നാല്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഹോങ്കോങ്ങില്‍ നിന്ന് സഹായ അഭ്യര്‍ഥന ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് ബീജിങ് ഇത്തരത്തിലൊരു തീരമാനമെടുത്തതെന്ന ചോദ്യം ശക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.