1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2019

സ്വന്തം ലേഖകൻ: സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിച്ച് ബാലന്‍. ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഞ്ച് വയസോളം പ്രായം വരുന്ന ബാലനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍.

സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും കാര്‍ മുന്നോട്ട് വരുന്നതും, ഒരു അമ്മയേയും കുഞ്ഞിനേയും ഇടിച്ചിടുന്നതിന്‍റേയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. എന്നാല്‍ നിലത്ത് വീണ ശേഷമുള്ള കുഞ്ഞിന്‍റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിച്ച് സ്വീകരിച്ചിരിക്കുന്നത്. നിലത്ത് വീണ അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ കുട്ടി ശ്രമിക്കുന്നു.

അമ്മ റോ‍ഡില്‍ ഇരുന്നതോടെ കു‌ട്ടി കാറിനടുത്തേക്ക് ഓടിയെത്തുന്നു. തന്‍റെ ഉയരത്തിന് എത്താവുന്ന കാറിന്‍റെ ബംപറില്‍ ആഞ്ഞൊരു ചവിട്ട്. പിന്നീട് ഡ്രൈവറുടെ നേരെയെത്തുന്നു. കാര്‍ തുറക്കുന്ന ഡ്രൈവറോട് ചൂടായ ശേഷം നിലത്തുവീണ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി എഴുന്നേല്‍പ്പിക്കാന്‍ വീണ്ടും ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.