1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം ഭേദമായവർക്കുള്ള മാർ​ഗനിർദേശം കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്തിറക്കിയത്. രോ​ഗം ഭേദമായവർ തുടർ പരിശോധനകൾ നടത്തണമെന്നും പുതിയ ആരോ​ഗ്യമാർ​ഗ നിർദേശത്തിൽ പറയുന്നു. കൊവിഡ് വന്നു പോയവർക്ക് ഉണ്ടാകുന്ന തുടർ രോ​ഗങ്ങൾ തടയാനാണ് പുതിയ മാർ​ഗനിർദേശം പുറത്തിറക്കിയത്.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ശനിയാഴ്ച്ച ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

അതിനിടെ നേരത്തെ കൊവിഡ് ഭേദമായി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാന്‍ അതാണ് നല്ലതെന്നാണ് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം.

എയിംസ് ആശുപത്രിയിലെ ‘കാര്‍ഡിയോ ന്യൂറോ ടവറി’ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് രണ്ടാം തിയതിയാണ് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.