1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2020

സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. ഇവരിൽ ഒരാളൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചമാണെന്ന് അധികൃതർ വിലയിരുത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമായി തുടരുകയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കുന്നു. രോഗിയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യത്തിനു വെളിയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

ചൈനയിൽനിന്ന് യു.എ.ഇയിലെത്തിയ വയോധിക കഴിഞ്ഞ ദിവസം കൊറോണ രോഗബാധയിൽനിന്ന് പൂർണമുക്തി നേടിയിരുന്നു. ഇവരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യു.എ.ഇയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് രോഗികളും സുഖം പ്രാപിച്ചു വരികയാണ്. അതിനിടെ, നിരീക്ഷണത്തിലിരിക്കെ സൗദിയിലേക്ക് കടന്ന രണ്ട് മലയാളികൾക്ക് കൊറോണ ബാധയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.