1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2020

സ്വന്തം ലേഖകൻ: ചൈനയിലുള്ള ഇന്ത്യക്കാരുടെ ആരോഗ്യ, ക്ഷേമ കാര്യങ്ങളിൽ ഇന്ത്യൻ എംബസി കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനയിൽ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പ്രസ്താവന.

ഇന്ത്യക്കാരുടെ ആശങ്കകൾ അകറ്റുന്നതിനായി രണ്ടു ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ ബാധയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ @EOIBeijing എന്ന ട്വിറ്റർ അക്കൗണ്ടിനെ ആശ്രയിക്കാനും അദ്ദേഹം നിർദേശിച്ചു. ചൈനയിലെ ഇന്ത്യൻ എംബസിയുടെ ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

വിഹാൻ നഗരം ഉൾപ്പെടെയുള്ള ഹ്യൂബെ പ്രവിശ്യയിലെ ഇന്ത്യക്കാരെ, പ്രത്യേകിച്ച് വിദ്യാർഥികളുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നാണ് എംബസിയുടെ ട്വീറ്റ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ചൈന അധികൃതരുമായി നിരന്തര സംവാദത്തിൽ ഏർപ്പെടുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു.

+8618612083629, +8618612083617 എന്നീ നമ്പറുകൾ ചൈനയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി നിലവിലുണ്ട്. ചൈനയിൽ‍ കൊറോണ വൈറസ് ബാധിച്ച് 56 പേർ മരിച്ചതായാണ് റിപ്പോർട്ട്. 1,975 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.