1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിലും ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ്​ കോവിഡ്​-19നെ പേടിച്ച്​ വീടുകളിൽ കഴിയുന്നത്​. ജനങ്ങൾ വീടുകളിൽ തന്നെ കഴിയു​ന്നുണ്ടോ എന്ന്​ പരിശോധിക്കാൻ ഡ്രോണുകളും ഹെലികോപ്​ടറുകളും രംഗത്തിറക്കിയിട്ടുണ്ട്​.

പ്രതിരോധത്തി​​െൻറ ഭാഗമായി 35 രാജ്യങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ മറ്റുള്ളവ ജനങ്ങൾക്ക്​ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശം നൽകി. ഫ്രാൻസ്​, ഇറ്റലി, അർജൻറീന, യു.എസിലെ കാലിഫോർണിയ, ഇറാഖ്​, റുവാണ്ട എന്നിവയാണ്​ പൂർണമായി അടച്ചിട്ടിരിക്കുന്നത്​. ​കൊളംബിയയും ചൊവ്വാഴ്​ചയോടെ അടച്ചുപൂട്ടലി​​​െൻറ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക്​ വീടുകളിലിരുന്ന്​ ജോലിചെയ്യാൻ അനുമതി നൽകി. ബ്രിട്ടനിൽ പാർക്കുകളിലും ബീച്ചുകളിലും ആളുകൾ സംഘംചേരുന്നതും രാത്രി യാത്രയും​ കർശനമായി വിലക്കി.

ബുർകിനഫാസോ, ചിലി, ഫിലിപ്പീൻസ്​, സെർബിയ, മോറിത്താനിയ എന്നീ രാജ്യങ്ങളും സമാന പ്രതിരോധ നടപടികളാണ്​ പിന്തുടരുന്നത്​. സൗദി അറേബ്യയിൽ തിങ്കളാഴ്​ച മുതൽ കർഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്​ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ യൂറോപ്പുതന്നെ. 15 ലക്ഷം പേരാണ്​ യൂറോപ്പിൽ വൈറസി​​െൻറ പിടിയിലായത്​.

കോവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനജീവിതത്തിന് സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇന്നുമുതൽ രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒരുമിച്ചു ചേരാൻ പാടില്ല. അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ആർക്കും വീടിനു പുറത്തിറങ്ങാൻ അനുമതിയില്ല. ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങാനും ജോലിക്കു പോകാനും മാത്രമാണ് യാത്രാനുമതി. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർ പൊലീസ് നടപടി നേരിടേണ്ടിവരും. മൂന്നു മാസത്തേക്കാണ് ഇന്നലെ രാത്രി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത്തരത്തിൽ കനത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇതിനിടെ ബ്രിട്ടനിലെ കോവിഡ് മരണം 335 ആയി ഉയർന്നു. 47 പേരാണ് ഇന്നലെ മരിച്ചത്. 6650 പേർക്ക് ഔദ്യോഗികമായി രോഗബാധ സ്ഥിരീകരിച്ചു. മൂന്നുദിവസം തുടർച്ചയായി അമ്പതിന് അടുത്താണ് ബ്രിട്ടനിലെ മരണങ്ങൾ.

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായ മക് ഡോണൽസ് ഇന്നലെ രാത്രി മുതൽ എല്ലാ ഔട്ട്ലറ്റുകളും പൂട്ടി. 1270 ഔട്ട്ലറ്റുകളിലായി ജോലിചെയ്തിരുന്ന 1,35,000 പേരാണ് ഒറ്റരാത്രി തൊഴിൽ രഹിതരായത്. ഇവരെല്ലാം തന്നെ സിറോ അവർ കോൺട്രാക്ടിൽ ജോലിചെയ്തിരുന്നവരാണ്. മാക്കിനു പുറമെ നാൻഡോസ്, ഗ്രെഗ്സ്, കോസ്റ്റ കോഫി, സബ് വേ, പിസ എക്സ്പ്രസ് എന്നീ ഭക്ഷ്യവിതരണ ശൃംഖലകളും ഇന്നലെ രാത്രിയോടെ പ്രവർത്തനം നിർത്തി. ഗ്രെഗ്സിന്റെ 2050 ഷോപ്പുകളിലായി 22,000 പേരാണ് ജോലി ചെയ്തിരുന്നത്. കോസ്റ്റ കോഫിയും രണ്ടായിരത്തോളം സ്റ്റാളുകളാണ് പൂട്ടിയത്. 19,000 ജോലിക്കാരാണ് ഇവിടെയുള്ളത്.

ഇതിനിടെ കുടുതൽ മലയാളികൾക്ക് രോഗം ബാധിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതിനകം പത്തിലേറെ മലയാളികൾക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഡോക്ടർമാരായ ദമ്പതിമാരും ഇവരുടെ കുഞ്ഞും രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പേഴുമുള്ള ബ്രിട്ടീഷ് പൗരന്മാരോട് എങ്ങനെയും രാജ്യത്ത് തിരികെയെത്താനാണ് സർക്കാർ അഭ്യർഥിക്കുന്നത്. ഇതിനുവേണ്ട സഹായം ഇപ്പോൾ ചെയ്തു നൽകുമെന്നും പിന്നീടിത് സാധ്യമല്ലാതെ വന്നേക്കാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.

ജർമനിയിൽ രണ്ടിലധികം പേർ കൂടുന്നതു വിലക്കി. ജൂലൈയിൽ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ സാധ്യതയേറി. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയിൽ ആകെ മരണം 5,500 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്,.നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതർ 434 പേർ. സ്പെയിനിൽ മൊത്തം മരണം 2206 ആയി.

ഒരാളും വീടിനു പുറത്തിറങ്ങാതെ ഫ്രാൻസ്; ആകെ മരണം 674. കൂടുതൽ കർശന നടപടി വേണമെന്ന് പാരിസ് മേയർ. ആകെ രോഗികൾ16,481.

ജനങ്ങളുടെ സഞ്ചാരം പൂർണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കടന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനിൽ രോഗികളുടെ എണ്ണം കാൽലക്ഷത്തോട് അടുത്തു.

പുതിയ രോഗികൾ കുറഞ്ഞ് ചൈന; പുറമേനിന്നു വീണ്ടും വൈറസ് എത്തുന്നതു തടയാൻ ബെയ്ജിങ്ങിൽ കർശന നിയന്ത്രണങ്ങൾ. ഒടുവിൽ റിപ്പോർട്ട് ചെയ്ത 39 കേസുകളും പുറത്തുനിന്നു വന്നത്. രോഗികൾ 81,093; മരണം 3270. മൊറീഷ്യസിലും കൊളംബിയയിലും ആദ്യ മരണം. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയിൽ അംഗോള എറിട്രിയ യുഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു.

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 16,650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി ജര്‍മനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള എറ്റവും വലിയ സാമ്പത്തികോത്തേജന പാക്കേജാണ് ജര്‍മനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ കമ്പനികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം രാജ്യത്തെ മുഴുവന്‍ ആളുകളുടെയും ജീവിതത്തെ ബാധിച്ചുവെന്നും ജര്‍മന്‍ വൈസ് ചാന്‍സലര്‍ ഒലാഫ് ഷെലോസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.