1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതിയെന്ന് സർക്കാർ നിർദേശം. 80 ശതമാനം ജീവനക്കാരെ ഇത്തരത്തിൽ വർക്ക് എറ്റ് ഹോം സംവിധാനത്തിലേക്ക് മാറ്റണം. സൂപ്പർമാർക്കറ്റ്, ഗ്രോസറി, ഫാർമസി എന്നിവയിൽ ജോലിയെടുക്കുന്നവർക്ക് നിർദേശം ബാധകമാക്കണമെന്നില്ല. ദുബൈ സാമ്പത്തിക വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചത്.

കോവിഡ് ബാധിച്ച വിവരം മറച്ചുവെക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും യു.എ.ഇ മുന്നറിയിപ്പ് നൽകി. പകർച്ച രോഗങ്ങൾ നിയന്ത്രിക്കുന്നതിന് 2014ൽ പുറത്തിറക്കിയ ഫെഡറൽ നിയമത്തിൽ കോവിഡ് 19 കൂടി ഉൾപ്പെടുത്താനും യു.എ.ഇ തീരുമാനിച്ചു.

യു.എ.ഇ നീതിന്യായ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ച വ്യാധികൾ തടയുന്നതിനുള്ള സർക്കാർ നടപടികളെ ശക്തിപ്പെടുത്തുന്നതാണ് തീരുമാനം. തടവു ശിക്ഷയും 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ.

അസുഖമുള്ള, അസുഖമുണ്ടെന്ന് സംശയിക്കുന്ന ആളുകളെ കുറിച്ച് വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, ഫാർമസി ടെക്നീഷ്യൻമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും നിയമം ബാധകമായിരിക്കും. മരണങ്ങൾ പകർച്ച രോഗം മൂലമാണെന്ന് കരുതുന്നുവെങ്കിൽ അക്കാര്യവും അധികൃതരെ അറിയിക്കണം.

രോഗമുള്ള ഒരാൾ തങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്തു എന്നറിഞ്ഞാൽ അക്കാര്യവും അറിയിക്കണം. വിമാനം, കപ്പൽ തുടങ്ങി ഏതൊരു വാഹനമാണെങ്കിലും നിയമം ബാധകമാണ്. സഹപ്രവർത്തകർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയാൽ ഇൗ വിവരവും 24 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണം.

ആരോഗ്യകേന്ദ്രങ്ങളിലേക്കല്ലാതെ മറ്റെവിടേക്കെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതിയില്ലാതെ യാത്ര ചെയ്താൽ അര ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

കാലാവധി കഴിഞ്ഞ സന്ദർശക വീസക്കാർക്കു രാജ്യത്ത് തുടരാം. വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചെത്തണം. സ്വദേശികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം. പലചരക്കു കടകളിലും സൂപ്പർ മാർക്കറ്റുകളിലും വൻ തിരക്ക്. ഇന്നു മുതൽ രണ്ടാഴ്ചത്തേക്കു കടകളില്ല. അവശ്യ സാധന, സേവന വിഭാഗം തുറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.