1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ് ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്‌. കൊറോണയുടെ ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ല.

ഡര്‍ബനിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ എച്ച്‌ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ യൂണിറ്റ് ഡയറക്ടറുമായിരുന്നു 50 കാരിയായ റാംജി.

പുതിയ എച്ച് ഐ വി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് 2018-ല്‍ യൂറോപ്യന്‍ ഡെവലപ്‌മെന്റ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ണര്‍ഷിപ്പുകള്‍ (ഇഡിസിടിപി) ലിസ്ബണിലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡ് റാംജിക്ക് നല്‍കി. ദക്ഷണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഫാര്‍മസിസ്റ്റ് പ്രവീണ്‍ റാംജിയെയാണ് ഗീത റാംജി വിവാഹം കഴിച്ചിരിക്കുന്നത്.

കോവിഡ്19 നെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ അഞ്ചു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.