1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: ‘മണി ഹെയ്സ്റ്റ്’ എന്ന സീരിസിലൂടെ ഈയടുത്ത് കാലത്ത് ഏറെ പ്രശസ്തമായ ‘ബെല്ല ചാവോ’ എന്ന നാടോടിപ്പാട്ട് ക്വാറന്റൈനിലായ ഇറ്റാലിയന്‍ തെരുവുകളില്‍ മുഴങ്ങുകയാണ്.

കൊവിഡ്-19 ഏറ്റവും കൂടുതല്‍ മരണത്തിനിടയായിക്കുന്ന ഇറ്റലി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിട്ട് ദിവസങ്ങളായി. ജനങ്ങളെല്ലാം വീടുകളില്‍ ക്വാറന്റൈനിലാണ്. ഈ വിഷമഘട്ടത്തിലും വീടുകളിലെ മട്ടുപ്പാവിലെത്തി പാട്ടു പാടിയും സംഗീതോപകരണങ്ങള്‍ വായിച്ചും, പരസ്പരം കരുത്താകാന്‍ ശ്രമിക്കുന്ന ഇറ്റലിയന്‍ ജനത ലോകത്തിന് നല്‍കിയ പ്രതീക്ഷയും ആശ്വാസവും ചെറുതല്ല. കൊറോണക്ക് മുന്‍പില്‍ തോറ്റുകൊടുക്കില്ലെന്നും മനുഷ്യരാശി അതിജീവിക്കുമെന്നും നമ്മളെക്കൊണ്ടെല്ലാം ചിന്തിപ്പിക്കാന്‍ അവരുടെ പാട്ടുകള്‍ക്കായിരുന്നു. പ്രത്യേകിച്ച് ‘ബെല്ല ചാവോ’ എന്ന ഇറ്റാലിയന്‍ നാടോടി പാട്ടിന്.

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ബെല്ല ചാവോ ബ്യൂഗിളില്‍ വായിക്കുന്ന സംഗീതഞ്ജന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മറ്റു രാജ്യക്കാരും ഇറ്റാലിയന്‍ വേരുകളുള്ള ഈ പാട്ട് കൊവിഡിന്റെ വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന ഇറ്റലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു ആലപിച്ചിരുന്നു.

‘ബെല്ല ചാവോ’ ഈയടുത്ത് ഏറെ പ്രശസ്തമായത് നെറ്റ്ഫ്‌ളിക്‌സ് സീരിസായ ‘മണി ഹെയ്സ്റ്റി’ലൂടെയായിരുന്നു. സീരിസിലെ നിര്‍ണായകമായ പല എപ്പിസോഡുകളിലും ഈ പാട്ട് കടന്നുവരുന്നുണ്ട്.

പക്ഷെ ഇറ്റലിയില്‍ ഈ പാട്ട് ഐക്യദാര്‍ഢ്യത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദമായി മാറിയിട്ട് കാലങ്ങളായി. ‘ബെല്ല ചാവോ’ എന്നാല്‍ ഗുഡ്ബായ് ബ്യൂട്ടീഫുള്‍ എന്നാണ് ഇംഗ്ലിഷില്‍ അര്‍ത്ഥം. പാടത്ത് പണിയെടുത്തിരുന്ന സ്ത്രീകള്‍ നേരംപോക്കിനായി പാടി തുടങ്ങിയ ഈ വാമൊഴിപ്പാട്ട് ഇറ്റലിയിലെ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളുടെ മുഖമുദ്രയായി മാറുകയായിരുന്നു. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സ്വാതന്ത്രസമരങ്ങളുടെ വായ്ത്താരിയായി മാറി.

പലപ്പോഴായി ചില കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വന്ന ഈ ‘ബെല്ല ചാവോ’യുടെ ഏറ്റവും പുതിയ വേര്‍ഷനാണ് ‘മണി ഹെയ്സ്റ്റി’ല്‍ കഥാപാത്രങ്ങള്‍ പാടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.