1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ ഓരോ രാജ്യത്തെ ഓരോ ജനവിഭാഗങ്ങളെയും ബാധിച്ചത് പലവിധത്തിലാണ്.

തായ്ലൻഡിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ തെരുവിലാക്കിയത് ലൈംഗിക തൊഴിലാളികളെയാണ്. ഏകദേശം മൂന്നുലക്ഷം ലൈംഗികതൊഴിലാളികൾക്കാണ് വരുമാനം നഷ്ടമായത്. വെള്ളിയാഴ്ചമുതലാണ് ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയത്. വൈകീട്ട് 10 മുതൽ പുലർച്ചെ നാലു മണിവരെയാണ് കർഫ്യൂ. കർഫ്യൂവിന് മുമ്പേ തന്നെ ബാറുകളും ഹോട്ടലുകളും അടച്ചിരുന്നു.

ജീവിതമാർഗം നഷ്ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും സഹായം നൽകുന്നതിന് ഒരു മാർഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികൾ സർക്കാരിന് തുറന്ന കത്ത് എഴുതിയിട്ടുണ്ട്.’ സർക്കാർ വളരെ പതുക്കെയാണ് പ്രതികരിക്കുന്നത്. ലൈംഗികതൊഴിലാളികളായ ഞങ്ങളെ അവർ പരിഗണിക്കുന്നില്ല.വൈറസിനേക്കാൾ ഒന്നും കഴിക്കാനില്ലെന്നുള്ളതോർത്താണ് ഞങ്ങളുടെ ഭയം.’ ലൈംഗിക തൊഴിലാളി ആലീസ് പറയുന്നു.

വേണ്ടി വന്നാൽ 24ണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 2000 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേർ രോഗത്തെ തുടർന്ന് മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.