1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ രണ്ട് മാസമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ ടിക്കറ്റ് ബുക്കിംഗിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് സർക്കാർ നിർദേശിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്.

കൊറോണ പ്രതിസന്ധിക്കിടെ സർക്കാർ നിർദേശിക്കുന്ന നിരക്ക് അംഗീകരിച്ച് സർവീസ് നടത്താൻ വിമാനകമ്പനികൾ തയ്യാറാകണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.

വരുന്ന മൂന്ന് മാസത്തേക്ക് മുംബൈ- ദില്ലി വിമാനനിരക്ക് 3500നും 10000 നും ഇടയിലായിരിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്. യാത്രാ സമയം ഓരോ റൂട്ടിന്റെയും പ്രത്യേകത എന്നിവ കണക്കിലെടുത്താനും യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. 0-30, 30-60, 60-90, 90-120, 120- 150, 150-180, 120-210 എന്നിങ്ങനെ ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും യാത്രാനിരക്ക് നിശ്ചയിക്കുന്നത്. ദില്ലി- മുംബൈ റൂട്ടിൽ 6,700 രൂപയായിരിക്കും യാത്രാ നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.