1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും.

ദേശീയ അണുനശീകരണ യജ്​ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്​.

അവരുടെ വിവരങ്ങൾ താഴെ:

സൂപ്പർമാർക്കറ്റ്​, ഹോട്ടൽ പാഴ്​സൽ സർവീസ്​, ഫാർമസി ഉൾപ്പെടെ അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർ. അവശ്യവസ്​തുക്കൾ വാങ്ങാൻ വീട്ടിൽ നിന്ന്​ ഒരാൾ മാത്രം പോകാം.

ജലം, വൈദ്യുതി, പെട്രോൾ- ഗ്യാസ്​ സ്​റ്റേഷൻ, ടെലി കമ്യണിക്കേഷൻ സേവനങ്ങൾ, മാധ്യമരംഗം, വിമാനത്താവളം, കസ്​റ്റംസ്​, ഷിപ്പിങ്, സെക്യൂരിറ്റി​ എന്നീ മേഖലകളിലുള്ളവർ.

നിർമാണ ജോലികൾ നടത്തുന്നവർ നഗരസഭയുടെ പ്രത്യേക അനുമതി തേടണം.

നഗര ശുചീകരണ മേഖലയിൽ ​പ്രവർത്തിക്കുന്നവർക്കും കോവിഡ്​ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും പുറത്തിറങ്ങാം.

ബാങ്ക്​ -മണി എക്​സ്​ചേഞ്ച്​ രംഗത്ത്​ പ്രവർത്തിക്കുന്നവർക്ക്​ രാവിലെ എട്ടിനും ഉച്ചക്ക്​ രണ്ടിനും ഇടയിൽ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.

മെയിന്റനൻസ്​ സേവനദാതാക്കൾ.

പ്രവർത്തനാനുമതിയുള്ള ലോണ്ടറി സ്​ഥാപനങ്ങളുടെ ജീവനക്കാർക്കും ഉച്ചക്ക്​ രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.