1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും.

ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ നാളെയും ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 മണിവരെ തുറക്കാൻ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാൾ ആവുകയാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ പ്രതിസന്ധി അനുഭവിക്കുന്ന കാലത്തിലൂടെയാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. എന്നാൽ പതിവുരീതിയിലുള്ള ആഘോഷങ്ങൾ നടത്താൻ ലോകത്തെവിടേയും സാഹചര്യമില്ല. പള്ളികളിലും ഈദ് ഗാഹിലും ഒത്തുചേർന്ന് പെരുന്നാൾ നമസ്കാരം അവരവരുടെ വീടുകളിലാണ് നിർവഹിക്കുന്നത്.

മനപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്റെ സുരക്ഷയും താൽപര്യവും മുൻനിർത്തിയാണ് മുസ്ലീം മതനേതാക്കൾ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സമത്വത്തിന്റേയും സഹനത്തിന്റേയും മഹത്തായ സന്ദേശണ് ഈദുൽ ഫിത്തൽ നൽകുന്നത്. ഇതിന്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.