1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. 6,740,320 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇതുവരെ 393,847 പേർക്ക് ജീവൻ നഷ്ടമായി. 3,274,351 പേർ രോഗ മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം അയ്യായിരത്തിലധികം പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞത്.

അമേരിക്കയിൽ 1029 പേർക്കാണ് ജീവൻ നഷ്ടമായത്. അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 110,173 പേർ മരിച്ചു. 1,924,051 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 712,252 പേർ രോഗമുക്തി നേടുകയും ചെയ്തു. ബ്രസീലിൽ 1337 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

ബ്രസീലിൽ ആകെ കൊവിഡ് ബാധിതർ 615,870 ആയി. 34,039 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മെക്‌സിക്കോയിൽ 24 മണിക്കൂറിനിടെ 1092 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മെക്‌സിക്കോയിൽ ആകെ കൊവിഡ് ബാധിതർ 105,680 ആയി. 12,545 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

അതേസമയം സ്‌പെയിന്‍, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ 500 ല്‍ താഴെ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രിട്ടനിൽ 1800 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്തെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.