1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ പുതുതായി 571 പേർക്ക് കൂടി കോവി‍ഡ്–19 ബാധ സ്ഥിരീകരിച്ചു. അതേസമയം, 427 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം–36,359 ആയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാളാണ് ഇന്നലെ മരിച്ചത്.

രോഗമുക്തി നേടിയവരുടെ ആകെ എണ്ണം–19,153. ആകെ മരണസംഖ്യ–270. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതിൻ്റെ ഫലം കണ്ടുതുടങ്ങിയതായി അധികൃതർ പറഞ്ഞു. ആകെ 20 ലക്ഷത്തിലേറെ പേർ ഇതിനകം കോവി‍ഡ് പരിശോധനയ്ക്ക് വിധേയരായി.

അബുദാബിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ഉൗർജിതമായി തുടരുന്നു. ദുബായിൽ സ്വകാര്യ മേഖലയിലെ ഒാഫീസുകളും ഷോപ്പിങ് മാളുകളും ഇന്നലെ(ബുധൻ) മുതൽ കർശന നിബന്ധനകളോടെ 100 % തുറന്നു. രാവിലെ 6 മുതൽ രാത്രി 11 വരെയായിരിക്കും മാളുകൾ പ്രവർത്തിക്കുക. എന്നാൽ, ഇൗ സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും തുറക്കാനും അടയ്ക്കാനും മാളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അധികൃതർ പറഞ്ഞു.

അതിനിടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കി കൊവിഡ് ഉണ്ടാക്കിയ സാ‍മ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത്. ഇതിനായി ഭരണകൂടം സ്വീകരിക്കാന്‍ പോവുന്ന നടപടികളുടെ ഭാഗമായി പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയിരിക്കുന്നത്.

കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. അതയാത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്ന വലിയ വെല്ലുവിളിയിലേക്കാണ് രാജ്യം കടക്കുന്നതെന്ന് ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞു.

മൊത്തം കുവൈത്തികളുടെ 30 ശതമാനത്തില്‍ കൂടുതലാകരുത് പ്രവാസി തൊഴിലാളികള്‍ എന്ന ലക്ഷ്യമാണ് സര്‍ക്കാറിന് മുന്നിലുള്ളത്. രാജ്യത്തെ ജനസംഖ്യയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കരട് ബില്‍ നേരത്തെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു.

ഈ ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ജനസംഖ്യയിൽ ഒരോ പ്രവാസി സമൂഹത്തിനും നിശ്ചിത ശമാനം വിസ മാത്രമേ അനുവദിക്കുകയുള്ളു. ഈ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് 15 ശതമാനം വിസ ലഭിക്കും. ഇതോടെ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരും. ഫിലിപ്പിനോകള്‍ക്കും, ശ്രീലങ്കക്കാര്‍ക്കും, ഈജിപ്തുകാര്‍ക്കും മറ്റും 10 ശതമാനം വീതവും വിസ ലഭിക്കും.

എമിറേറ്റസ് ന്യൂസ് ഏജന്‍സി (വാം) മലയാളം ഉൾപ്പെടുത്തി

എമിറേറ്റസ് ന്യൂസ് ഏജന്‍സി (വാം) പുതുതായി അഞ്ച് വിദേശ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ മലയാളവും അതില്‍ ഇടം പിടിച്ചു. നാഷനല്‍ മീഡിയ കൗണ്‍സില്‍ വാമില്‍ നടത്തുന്ന വികസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകളില്‍ കൂടി വാര്‍ത്തകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മലയാളം കൂടി ഉള്‍പ്പെടുത്തിയതോടെ വാമില്‍ ഒന്നിലേറെ ഭാഷകള്‍ ഉള്ള ഏകരാജ്യമായി ഇന്ത്യ മാറി. ഹിന്ദി നേരത്തെ തന്നെ വാമില്‍ ഇടം പിടിപിച്ചിരുന്നു.

മലയാളത്തിന് പുറമെ ശ്രീലങ്കൻ(സിംഹള), ഇന്തോനേഷ്യൻ, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകൾ ചേർത്തുകൊണ്ടാണ് വാം വാർത്താ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു, ഇതോടെ ഈ ഭാഷകൾ സംസാരിക്കുന്ന 551 ദശലക്ഷം ആളുകൾക്ക് കൂടി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സേവനം വാഗ്ദാനം ചെയ്യുന്നു.

ഒമാനിലെ മത്രയിൽ നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു

ഒമാനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മത്ര വിലായത്തില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. രാജ്യത്ത് 778 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രോഗികളുടെ എണ്ണം 14,316 ആയെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഓള്‍ഡ് മത്ര, ഹമരിയ എന്നിവിടങ്ങളിലൊഴികെ മത്ര വിലായത്തിന്റെ മറ്റു ഭാഗങ്ങളിലില്‍ ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. മത്ര സൂഖിലും ഐസൊലേഷന്‍ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3451 ആയി ഉയര്‍ന്നു. 67 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.