1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2020

സ്വന്തം ലേഖകൻ: ഗൾഫിൽ ആശങ്കയുയർത്തി കൊവിഡ് വ്യാപിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി ഉയര്‍ന്നു. മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ അജ്മാനിലും കൊയിലാണ്ടി അരിക്കുളം സ്വദേശി എംസി നിജിൻ റിയാദിലുമാണ് മരിച്ചത്. മലബാർ ഗോൾഡ് റിയാദ് ശാഖയിലെ ജീവനക്കാരനായിരുന്നു നിജിൻ.

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ മരിച്ചു. കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം 28 ന് ടെസ്റ്റ് നടത്തുകയും രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പനിയും ശ്വാസ തടസ്സവും ഉണ്ടായത്. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61) കുവൈത്തിലാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഒമാനില്‍ മരിച്ച കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബിന്‍റെ(24) മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.