1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് ദുബായിലും യുഎഇയിലെ മറ്റ് വടക്കൻ എമിറേറ്റ്സുകളിലുമുള്ള പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പകരം ടെലഫോൺ, ഇമെയിൽ എന്നിവ വഴിയോ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രവാസികളോട് അഭ്യർത്ഥിച്ചു.

ദുബായിലെ താപനില ഉയർന്ന സാഹചര്യത്തിലും കോവിഡിനെത്തുടർന്നുള്ള സാമൂഹ്യ അകല മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും പ്രവാസികൾ കോൺസുലേറ്റ് സന്ദർശനം ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്ക് മടക്കയാത്രക്കുള്ള അവസരമുണ്ടാവും. മടക്കയാത്രയുമായി ബന്ധപ്പെട്ട് പ്രവാസികൾ പരിഭ്രാന്തരാവരുതെന്നും അദ്ദേഹം പറഞ്ഞു.

800 76 342 എന്ന ടോൾ ഫ്രീ നമ്പറിൽ കോൺസുലേറ്റുമായി ബന്ധപ്പെടാം. 24 മണിക്കൂറും ലഭ്യമാവുന്ന 0565463903, 0543090575 എന്നീ നമ്പറുകളിലും cons2.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും പ്രവാസികൾക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ ബന്ധെപ്പടാൻ സാധിക്കും. കോൺസുലേറ്റിന്റെ ട്വിറ്റർ (@cgidubai), ഫേസ്ബുക്ക് (facebook.com/IndianConsulate.Dubai) പേജുകൾ എന്നിവയെയും പ്രവാസികൾക്ക് ആശ്രയിക്കാം. ഇവയിൽ വരുന്ന സന്ദേശങ്ങളും കോൺസുലേറ്റ് നിരന്തരം ശ്രദ്ധിക്കുന്നുണ്ടെന്ന് കോൺസുൽ ജനറൽ അറിയിച്ചു.

നാട്ടിലേക്ക് മടക്കയാത്രയ്ക്കുള്ള തുടർ നടപടികളും പ്രതീക്ഷിച്ച് നിരവധി പ്രവാസികളാണ് പ്രതിദിനം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ എത്തിച്ചരുന്നത്. കനത്ത ചൂട് പോലും സഹിച്ചാണ് മലയാളികളടക്കമുള്ള പ്രവാസികൾ മണിക്കൂറുകളോളം നയതന്ത്ര കാര്യാലയത്തിനു മുന്നിൽ കാത്തു നിൽക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ രജിസ്ട്രർ ചെയ്ത പ്രവാസികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് വിമാന യാത്രയ്ക്ക് അവസരം നൽകുന്നത്. ഇതിൽ യാതൊരു പക്ഷപാതിത്വവുമില്ലെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിമാന സൗകര്യത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ പറഞ്ഞു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഇന്ന് 40-ാം പിറന്നാള്‍. സമൂഹമാധ്യമങ്ങളിലൂടെ അമീറിന് ജന്മദിനാശംസകളുമായി പ്രവാസികളും. ഇന്നലെ അർധരാത്രി 12 മുതല്‍ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം അമീറിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റുകള്‍ സജീവമാണ്. അമീറിന്റെ ചിത്രങ്ങളും ഭരണമികവും പ്രവാസികളോടുള്ള കരുതലും ഉയര്‍ത്തിക്കാട്ടിയുള്ള വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം മൂന്ന് വര്‍ഷം തികയുകയാണ്. അപ്രതീക്ഷിത തിരിച്ചടിയില്‍ ആദ്യം പതറിയ ഖത്തര്‍ പിന്നീട് പതിയെ തിരിച്ചുകയറി. സൗദി സഖ്യത്തെ ഗൗനിക്കാതെയാണ് ഇന്ന് ഖത്തറിന്റെ യാത്ര. ഖത്തറും യുഎഇയും നല്‍കിയ പരാതികള്‍ അന്താരാഷ്ട്ര വേദികളില്‍ ഇപ്പോഴും തുടരുകയാണ്.

പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ ഖത്തര്‍ അതിജീവിച്ചത് ആരെയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലാണ്. ആദ്യത്തില്‍ രണ്ടു പ്രതിസന്ധിയാണ് ഖത്തര്‍ പ്രധാനമായും പിന്നിട്ടത്. 2014-16 വര്‍ഷങ്ങളില്‍ ഹൈഡ്രോകാര്‍ബണ്‍ വിലയില്‍ വന്‍ കുറവ് വന്നാതായിരുന്നു ഒരു പ്രതിസന്ധി. ഇതില്‍ നിന്ന് മറികടന്ന് വരവെയാണ് 2017 ജൂണില്‍ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്.

അടുത്തിടെ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൗദിയും യുഎഇയും ബഹ്‌റൈനും പങ്കെടുത്തത് സമാധാന പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. ഫുട്‌ബോള്‍ ടൂര്‍മെന്റിന് ശേഷവും പ്രകടമായ സമാധാന നീക്കങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ കുവൈത്തും ഒമാനും ചില നീക്കങ്ങള്‍ തുടങ്ങിയെന്നാണ് പുതിയ വിവരം. കുവൈത്ത് അമീറിന്റെ പ്രതിനിധി സൗദിയിലും ഖത്തറിലുമെത്തിയിരുന്നു. ഒമാന്റെ പ്രതിനിധിയും ഖത്തറിലെത്തി.

കുവൈത്തും ഒമാനും സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. കുവൈത്ത് മന്ത്രി ദോഹയിലുമെത്തിയിരുന്നു. അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെയാണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തന്റെ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലാവിയെ ദോഹയിലേക്ക് അയച്ചത്. ഗള്‍ഫിലെ എല്ലാ വിഷയങ്ങളും ചര്‍ച്ച നടത്തി എന്ന മാത്രമാണ് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.