1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനാറായിരത്തിന് അടുത്ത് ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15,968 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന രോഗബാധിതരുടെ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിതരായിട്ടുള്ളത് 4,56,183 പേരാണ്.24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 14,476 ആയി ഉയർന്നു. 2,58,685 പേർ രോഗമുക്തി നേടുകയും ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് കൊവിഡ് കേസുകൾ നാല് ലക്ഷം കടന്നത്. പ്രതിദിനം ശരാശരി 14,000ൽ അധികം കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ കേസുകളുടെ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ, 1,39,010 കേസുകൾ. മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹി (66,602), തമിഴ്നാട് (64,603) എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് 6,531പേരും ഡൽഹിയിൽ 2,301 പേരും മരിച്ചു. ഡൽഹിയിൽ ഇന്നലെ മാത്രം 4,000 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരു നഗരം വീണ്ടും അടച്ചിട്ടേക്കും

ബെംഗളൂരു വീണ്ടും സമ്പൂർണ അടച്ചു പൂട്ടലിലേക്കെന്ന സൂചന നൽകി കർണാടക ആരോഗ്യ മന്ത്രി. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രി ബി.ശ്രീരാമലു പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ആരോഗ്യ വിദഗ്‌ധരുമായുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മാത്രം 107 പേർക്കാണ് ബെംഗളൂരുവിൽ കൊവിഡ്-19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 150 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ, കൊവിഡ് രോഗികളുടെ ഡിസ്ചാർജ് നയം സംസ്ഥാന സർക്കാർ പരിഷ്കരിച്ചു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക്, ഓക്സിമെട്രി പരിശോധനകളും സാധാരണ താപനില പരിശോധനയും നിർബന്ധമായും നടത്തും. ഇവർക്ക് രോഗലക്ഷണങ്ങളോ പനിയോ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യും. ചെറിയ രോഗലക്ഷണങ്ങൾ ഉളളവരെ 10 ദിവസത്തിനുശേഷം ഡിസ്ചാർജ് ചെയ്യും. അതേസമയം, ഗുരുതര പ്രശ്നമുളളവരെ രോഗം ഭേദമായ ശേഷമേ ഡിസ്ചാർജ് ചെയ്യൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.