1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം സങ്കീര്‍ണമാക്കി ദിനം പ്രതി കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം കുതിച്ചുകയറുന്നു. ഇന്നലെ മാത്രം 16922 പേര്‍ രോഗബാധിതരായി. 418 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 14,894 ആയി . രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി.രോഗവ്യാപനത്തിന്റെ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ്

അതേസമയം, കോവിഡിന്റെ തീവ്രവ്യാപനം നടക്കുന്ന തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചു. ഒരാഴ്ചത്തേക്കു ജില്ലകള്‍ക്കിടയിലുള്ള വാഹന ഗതാഗതം പൂര്‍ണമായിട്ടും നിരോധിച്ചു. ജില്ലാ അതിര്‍ത്തികള്‍ അര്‍ദ്ധരാത്രി മുതല്‍ അടച്ചു. എന്നാൽ, ‌കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടില്ല. എ‌ന്നാൽ, പാസ് നൽകുന്ന നടപടി കൂടുതൽ കർശനമാക്കി. അതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ചു ജന്‍മദിനം ആഘോഷിച്ച ഡി.എം.കെ നേതാവിന് ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

രാത്രിയോടെ ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡും മുളകളും വച്ചു അടച്ചു തുടങ്ങി. ജില്ലകള്‍ക്കിടയില്‍ യാത്ര നടത്തണമെങ്കില്‍ പാസ് വേണം. മരണം പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ മാത്രം പാസ് അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ അന്തര്‍ജില്ലാ യാത്രകള്‍ കടുപ്പമേറിയതാവും.. ചെന്നൈയിലും, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, മധുര, തേനി ജില്ലകളില്‍ പ്രഖ്യാപിച്ച കർശന ലോക്ഡൗൺ അതേ പടി തുടരും എന്നാല്‍ കേരളമടക്കമുള്ള അന്തര്‍സംസ്ഥാന ത്രയ്ക്കു നിയന്ത്രണങ്ങള്‍ ബാധകമല്ല. പാസെടുത്ത് യാത്ര ചെയ്യാം.പക്ഷേ പാസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി

രാജ്യത്ത് പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുമെന്ന് സിബിഎസ്ഇ

സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ പരീക്ഷകൾ കേന്ദ്ര സർക്കാർ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്‌റ്റീസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്തിമ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കും.

സിബിഎസ്ഇയുടെ തീരുമാനം പിന്തുടരുമെന്ന് ഐസിഎസ്ഇ ബോർഡും സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിർണായക തീരുമാനം കോടതിയെ അറിയിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പരീക്ഷ നടത്താൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തിൽ വിദ്യാർഥികൾക്ക് തീരുമാനമെടുക്കാം. പരീക്ഷ ഏഴുതേണ്ട എന്നാണ് തീരുമാനമെങ്കിൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്‌ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കണമെന്ന് ഒരു വിഭാഗം മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്താനാകില്ലെന്ന് മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മൂന്ന് സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.