1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 190 ലധികം ആളുകൾ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുൻപ് മെയ്‌ ആറിന് 195 പേർ മരിച്ചതാണ് ഉയർന്ന സംഖ്യ.

ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്‌തത കോവിഡ് മരണങ്ങൾ വർധിക്കാൻ കരണമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ കോവിഡ് മരണ സഖ്യ 4,560 ആയി.

നിലവിൽ രാജ്യത്ത് 160,310 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67692 പേർക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോക് ഡൌണിന്റെ നാലാം ഘട്ടത്തിൽ അനുവദിച്ച ഇളവുകൾ രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്.

രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. 6 പേർ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ആകെ 7947 കോവിഡ് കേസുകൾ ആണുള്ളത്. മധ്യപ്രദേശിൽ നവദമ്പതികൾ അടക്കം 95 പേരെ കോവിഡ് നിരീക്ഷണത്തിലാക്കി.

ഇവരുടെ വിവാഹത്തിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉത്തർപ്രദേശിൽ 25 ഉം ഒഡിഷയിൽ 67ഉം ആന്ധ്രാ പ്രദേശിൽ 54ഉം പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുഗ്രാമിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നഴ്‌സ് ഗുരുതരവാസ്ഥയിൽ ആണെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.