1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 127,358 ആയി ഉയര്‍ന്നു.

137 കൊവിഡ് മരണമാണ് വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3,759 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. 44,582 പേര്‍ക്കാണ് സംസ്ഥാനത്ത് ഇടുവരെ രോഗം സ്ഥിരീകരിച്ചത്. 1,517 പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള തമിഴ്‌നാട്ടില്‍ 14,753 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 92 പേര്‍ക്ക് ജീവന്‍ നഷ്ടമായി.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ചൈന്നയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9989 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്.

ഗുജറാത്തില്‍ 13,268 പേര്‍ക്കും ദല്‍ഹിയില്‍ 12,319 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തിലെ മരണസംഖ്യ 802 ഉം ദല്‍ഹിയിലേത് 208ഉം ആണ്. ഡൽഹി എയിംസ് മെഡിസിൻ വിഭാഗം മുൻ തലവൻ ജിതേന്ദ്ര നാഥ് പാണ്ഡെ കോവിഡ് ബാധിച്ച് മരിച്ചു.

മധ്യപ്രദേശിൽ കോവിഡ് രോഗബാധിതയായ സ്ത്രീ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. ഇൻഡോർ എംടിഎച്ച് ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 115364 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.