1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ ആഗോള തലത്തിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. എന്നാൽ 2020ന്റെ രണ്ടാം പാദത്തിൽ 400 മില്യൺ തൊഴിലുകൾ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഈ കാലയളവിൽ ആഗോള തലക്കിൽ ജോലി സമയത്തിൽ 14 ശതമാനം കുറവുണ്ടാകുമെന്നും ഐഎൽഒ പറയുന്നു. മെയിൽ മാസത്തിൽ 305 മില്യൺ തൊഴിലുകൾ ഇല്ലാതാകുമന്നായിരുന്നു കണക്കുകൾ സൂചിപ്പിച്ചിരുന്നത്.

ലോകത്ത് എമ്പാടും തൊഴിൽ സമയം കുറയുന്നതോടെ 2020ന്റെ രണ്ടാം പാദത്തിൽ കാര്യങ്ങൾ നേരത്തെ കണക്കാക്കിയതിനേക്കാൾ കൂടുതൽ മോശമായ തരത്തിലേക്ക് പോകുമെന്നും കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിൽ രംഗത്ത് കൊറോമ വൈറസിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നും ഭാവിയിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നുമാണ് ഐഎൽഒ ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഐഎൽഒയുടെ മുന്നറിയിപ്പ്.

വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സ്ഥിതി മോശമായി വരികയാണെന്നാണ് ഐഎൽഒ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. 2020ന്റെ രണ്ടാം പാദത്തിൽ ജോലി സമയത്തിൽ നഷ്ടം സംഭവിച്ചതിന്റെ കണക്കുകൾ പരിശോധിക്കാം. അമേരിക്ക (18.3%), യൂറോപ്പ്, സെൻട്രൽ ഏഷ്യ(13.9%), ഏഷ്യ, പസഫിക്(13.5%), അറബ് രാജ്യങ്ങൾ(13.2%), ആഫ്രിക്ക(12.1%) എന്നിങ്ങനെയാണ് ഐഎൽഒ പുറത്തുവിടുന്ന കണക്കുകൾ.

ലോകത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും ഏതെങ്കിലും തരത്തിൽ ജോലി സ്ഥലങ്ങൾ അടച്ചിട്ട രാജ്യങ്ങളിലാണ് താമസിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും അധികം നിയന്ത്രണങ്ങൾ നിലവിലുള്ളത്. കൊറോണ വൈറസ് വ്യാപനത്തിൽ നിന്നുള്ള മോചനത്തിന്റെ ഭാവി സർക്കാർ നയങ്ങൾ തിരഞ്ഞെടുക്കുന്നതിനെ ആശ്രയിച്ചാണുള്ളതെന്നും ഐഎൽഒ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.