1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ ജൂണ്‍ 1 ന് തുറക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചായിരിക്കും സ്‌ക്കൂളുകള്‍ തുറക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 1 ന് തന്നെ തുടങ്ങുമെന്നും എന്നാല്‍ അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌ക്കൂളില്‍ ഹാജരാകേണ്ടതില്ലെന്നും ക്യൂഐപി സമിതി യോഗം അറിയിച്ചു. വിക്ടേര്‍സ് ചാനല്‍ വഴിയാകും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. രാവിലെ 8-30 മുതല്‍ വൈകുന്നേരം 6 മണിവരെയാകും ക്ലാസ് നടക്കുക.

പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌ക്കൂള്‍ തലത്തില്‍ ഒരു മണിക്കൂറും ഹയര്‍സെക്കണ്ടറി തലത്തില്‍ ഒന്നര മണിക്കൂറും ആയിരിക്കും ക്ലാസുകള്‍ നടക്കുക. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവര്‍ക്കും ലഭ്യമാണമെന്നില്ല. ഓണ്‍ലൈന്‍, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായന ശാലകള്‍, കുടുംബശ്രീകള്‍ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനാണ് തീരുമാനം. ഇത് സംബന്ധിക്കുന്ന മാര്‍ഗ രേഖ ഉടന്‍ പുറത്ത് ഇറങ്ങും.

എന്നാല്‍ രാജ്യത്ത് കൊവിഡ്-19 പ്രതിസന്ധി നിലവില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌ക്കൂളുകളോ കോളെജുകളോ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളോ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരേയും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഗ്രീന്‍, ഓറഞ്ച് സോണുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ഓരോ ഓൺലൈൻ ക്ലാസിന് ശേഷവും അധ്യാപകർ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‍സാപ്പ് ഗ്രൂപ്പ് വഴിയോ ഫോൺ വഴിയോ ചർച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. സ്‍കൂളില്‍ വന്നില്ലെങ്കിലും അധ്യാപകർ പഠനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണ്ണയും ജൂൺ ഒന്നിന് തുടങ്ങും. 26 മുതൽ നടക്കുന്ന പരീക്ഷകളുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി ഫലം പ്രസീദ്ധീകരിക്കാനാണ് നീക്കം. ആറാം പ്രവർത്തിദിവസം കുട്ടികളുടെ എണ്ണം എടുക്കുന്ന കീഴ്വഴക്കം ഇത്തവണ മറ്റൊരു ദിവസത്തേക്ക് മാറ്റും.

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതലാണ് പുനരാരംഭിച്ചത്. എസ്എസ്എൽസി പരീക്ഷ ഇന്നലെയാണ് അവസാനിച്ചത്. പ്ലസ് ടു പരീക്ഷ നാളെ കൂടിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.