1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 1,310 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നുമാത്രം 885 പുതിയ രോഗികൾ. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള പരിശോധനാഫലം മാത്രമാണ് പുറത്തുവിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള പരിശോധനാഫലം അടക്കമാണ് ഇന്ന് 1,310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന 864 പേർക്ക് രോഗമുക്തി ലഭിച്ചു എന്നുള്ളതാണ് ഇന്നത്തെ ആശ്വാസവാർത്ത. തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ഇന്നലെ ബാക്കിയുണ്ടായിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന രുക്‌മിണി (56) എന്നിവര്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോട്ടയം ജില്ലയിലെ 85 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 48 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയിലെ 44 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ നാല് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ എട്ട്, കണ്ണൂര്‍ ജില്ലയിലെ അഞ്ച്, കോഴിക്കോട് ജില്ലയിലെ മൂന്ന്, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ നാല് കെഎസ്‌ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്‌എസിലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 14 പുതിയ ഹോട്ട്‌‍‍‍‍‍‍സ്‍പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട്‌‍‍‍‍‍‍സ്‍പോട്ടുകൾ.

11 പ്രദേശങ്ങളെ ഹോട്ട്‌‍‍‍‍‍‍സ്‍പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് (7), കോഴിക്കോട് ജില്ലയിലെ ചെങ്ങരോത്ത് (14), പേരാമ്പ്ര (17, 18, 19), ഉണ്ണികുളം (1, 14, 23), മൂടാടി (4, 5), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (13, 16), അരൂക്കുറ്റി (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (5), ഐക്കരനാട് (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (12, 14), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 498 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു

: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്. ഇപ്പോൾ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. അതായത് 16,38,871 പേര്‍ക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 779 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 35,747 ആയി. ഇപ്പോൾ 5,45,318 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,57,806 പേര്‍ രോഗമുക്തരായിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

കോവിഡ്​ മരണസംഖ്യയിൽ ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ അഞ്ചാമ​െതത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 779 മരണം റിപ്പോർട്ട്​ ചെയ്​തു. ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ അമേരിക്കയിലാണ്​. 1,52,070 ആണ്​ അമേരിക്കയിലെ മരണസംഖ്യ. ബ്രസീൽ -91,263, യു.കെ -46,084, മെക്​സിക്കോ -46,000 എന്നിങ്ങനെയാണ്​ മരിച്ചവരുടെ എണ്ണം.

അതേസമയം രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 21 ദിവസമാണെടുക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. രോഗമുക്തി നിരക്ക്​ 64.54 ശതമാനമാണ്​. ജനുവരി 30ന്​ കേരളത്തിൽ ആദ്യ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയതിന്​ ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാൻ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ്​ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയത്​.

മഹാരാഷ്​ട്രയിലും തമിഴ്​നാട്ടിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്​ട്രയിൽ വ്യാഴാഴ്​ച 11,000 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 4,11,798 ആയി. തമിഴ്​നാട്ടിൽ ഇതുവരെ 2,39,978 പേർക്കും ഡൽഹിയിൽ 1,34,403 പേർക്കും രോഗം സ്​ഥിരീകരിച്ചു. കർണാടകയിൽ 6128 പേർക്കാണ്​ കഴിഞ്ഞ വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. 83 മരണവും റിപ്പോർട്ട്​ ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.