1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം ആയിരത്തിനടുത്ത് തന്നെ തുടരുന്നു. ഇന്ന് പുതിയതായി 962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 55 പേർ വിദേശത്ത് നിന്ന് എത്തിയവരും 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 815 പേർക്ക് രോഗം ഭേദമായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 205
എറണാകുളം – 106
ആലപ്പുഴ – 101
തൃശൂർ – 85
മലപ്പുറം – 85
കാസർഗോഡ് – 66
പാലക്കാട് -59
കൊല്ലം – 57
കണ്ണൂർ – 37
പത്തനംതിട്ട – 36
കോട്ടയം – 35
കോഴിക്കോട്- 33
വയനാട് – 31
ഇടുക്കി – 26

ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം – 253
കൊല്ലം – 40
പത്തനംതിട്ട – 59
ആലപ്പുഴ – 50
കോട്ടയം – 55
ഇടുക്കി – 54
എറണാകുളം – 38
തൃശൂർ – 52
പാലക്കാട് – 67
മലപ്പുറം – 38
കോഴിക്കോട് – 26
വയനാട് – 8
കണ്ണൂർ – 25
കാസർഗോഡ് – 50

ചികിത്സയിൽ 11484 പേർ
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 11484 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,45,234 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 10779 പേർ ആശുപത്രികളിലാണ്. ഇന്ന് 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനയ്ക്ക് അയച്ച 19343 എണ്ണം ഉൾപ്പടെ സംസ്ഥാനത്ത് 400029 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3929 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. 506 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊലീസിന് പ്രത്യേക ചുമതല

സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോണുകൾ മാർക്ക് ചെയ്യാൻ പൊലീസിന് ചുമതല. ജില്ലാ പൊലീസ് മേധാവികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് പൊലിസിന്റെ ഇടപ്പെടൽ കാര്യക്ഷമമാക്കണം. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരെയും ശരീരിക അകലം പാലിക്കാതെ ഇരിക്കുന്നവരും ഇപ്പോഴുമുള്ളത് രോഗവ്യാപന തോത് വർധിപ്പിക്കുന്നു.

ക്വാറന്റൈനിൽ കഴിയുന്നവർ അവിടെയുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. പുറത്തിറങ്ങിയാൽ കർശന നടപടി. സമ്പർക്ക വിലക്ക് ലംഘിക്കപ്പെട്ടാൽ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ആളുകൾ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പുവരുത്തണം.

പോസിറ്റീവായ ഒരാളുടെ കോൺടാക്ടുകൾ കണ്ടെത്തുന്നതിനുള്ള നടപടി പൊലീസ് നേരിട്ട് നിർവഹിക്കണം. അതിനുള്ള പ്രത്യേക പരിശീലനത്തിന്റെ അന്വേഷണ മികവ് കൂടി ഉപയോഗിച്ച് ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും. കോൺടാക്ട് ട്രെയിസിങ്ങാണ് ഇവരുടെ പ്രധാന ചുമതല.

ഹെൽത്ത് ഇൻസ്‌പെക്ടർമാർ തയ്യാറാക്കുന്ന സമ്പർക്കപട്ടികയും പൊലീസിന്. 24 മണിക്കൂറിനുള്ളിൽ പ്രൈമറി സെക്കൻഡറി കോൺഡാക്ടുകൾ കണ്ടെത്തണം. കണ്ടെയിൻമെന്റ് സോണിന് അകത്തും പുറത്തും അകലം പാലിക്കൽ പ്രോട്ടോകോൾ പാലിക്കുന്നതും ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊലിസ് നോർഡൽ ഓഫീസറായി വിജയ് സാക്രെ ഐപിഎസിനെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. ഇന്നലെ മാത്രം 52972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 18,03,696 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 771 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 8135 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.

ലോകത്ത് 1.8 കോടി കൊവിഡ് ബാധിതർ

ലോകത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.8 കോടിയായി. ഇന്നലെ മാത്രം 2,17,901 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 4,404 പേർകൂടി മരണത്തിന് കീഴടങ്ങിയപ്പോൾ ആകെ മരണം 6,92,420 ആയി.

1.14 കോടി പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിൽ തുടരുന്നത് 60.97 ലക്ഷം പേരാണ്.

അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 49,038 പേർക്കാണ് പുതിയതായി രോഗബാധ. 467 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 48 ലക്ഷമായും മരണം 1.58 ലക്ഷമായും ഉയർന്നു.

കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ ഇന്നലെ 24,801 പേർക്കാണ് പുതിയതായി രോഗബാധ. 514 പേർ മരിച്ചു. ആകെ രോഗബാധിതർ 27 ലക്ഷമായും മരണം 94,130 ആയും ഉയർന്നു.

വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഇന്നലെ 52,783 പേർക്കാണ് രോഗബാധ. ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. 758 പേർ ഇന്നലെ മരിച്ചതായും വേൾഡോമീറ്റർ വെബ്സൈറ്റിൽ പറയുന്നു.

മെക്സിക്കോയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മരണമുണ്ടായത്. 784 പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണം 47,472 ആയി ഉയർന്നു. മെക്സികോയിൽ 4,34,193 പേർക്കാണ് ആകെ രോഗബാധ.

കോവിഡിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 49 പേർക്കാണ് പുതുതായി രോഗബാധ. ചൈനയിലെ ആകെ രോഗബാധിതർ 84,385ഉം ആകെ മരണം 4634ഉം ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.