1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 800 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്, ജില്ല തിരിച്ച്

തിരുവനന്തപുരം -219

കോഴിക്കോട് – 174

കാസര്‍ഗോഡ് – 153

പാലക്കാട് – 136

മലപ്പുറം – 129

ആലപ്പുഴ – 99

തൃശൂര്‍ – 74

എറണാകുളം – 73

ഇടുക്കി – 58

വയനാട് – 46

കോട്ടയം – 40

പത്തനംതിട്ട – 33

കണ്ണൂര്‍ – 33

കൊല്ലം – 31

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 56282 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 19.6 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 904 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 19,64,537 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 40,699 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് മരണം

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആരോഗ്യപ്രവർത്തകരിലെ രോഗബാധ

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ എട്ട്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കോഴിക്കോട് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, വയനാട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് കെഎസ്‌ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

കോവിഡ് നെഗറ്റീവ് ആയവരുടെ എണ്ണം, ജില്ല തിരിച്ച്

എറണാകുളം – 146

തിരുവനന്തപുരം – 137

മലപ്പുറം – 114

കാസർഗോഡ് – 61

കോട്ടയം – 54

കൊല്ലം – 49

തൃശൂര്‍ – 48

പത്തനംതിട്ട – 46

പാലക്കാട് – 41

ആലപ്പുഴ – 30

ഇടുക്കി – 20

വയനാട് – 20

കണ്ണൂര്‍ – 18

കോഴിക്കോട് – 16

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാജ്യത്ത് രോഗികൾ 20 ലക്ഷത്തിലേക്ക്

രാജ്യത്ത് നിലവില്‍ 5,95,501 പേര്‍ കൊവിഡ് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു. 13,28,337 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യവകുപ്പ് അറിയിച്ചു.

ബുധനാഴ്ച മാത്രം 6,64,949 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. രണ്ട് കോടിയിലേറെ പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തിയതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.