1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1184 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 784 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 956 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 106 പേർ വിദേശത്ത് നിന്ന് എത്തിയവരും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം – 255
തിരുവനന്തപുരം – 200
പാലക്കാട് -147
കാസർഗോഡ് – 146
എറണാകുളം – 101
കോഴിക്കോട്- 66
കണ്ണൂർ – 63
കൊല്ലം – 41
തൃശൂർ – 40
കോട്ടയം – 40
വയനാട് – 33
ആലപ്പുഴ – 30
ഇടുക്കി – 10
പത്തനംതിട്ട – 4

കരിപ്പൂർ വിമാന ദുരന്തം

കരിപ്പൂർ വിമാന ദുരന്തത്തിൽ പരുക്കേറ്റ 109 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 82 പേർ കോഴിക്കോടും 27 പേർ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇവരിൽ 23 പേരുടെ നില ഗുരുതരമാണ്. മൂന്ന് പേർ വെന്റിലേറ്ററിലാണ്. 81 പേർ സുഃഖം പ്രാപിച്ചു. വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിൽ പോയവർ സ്വയം നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി.

രാജമലയിൽ തെരച്ചിൽ തുടരുന്നു

രാജമല പെട്ടിമുടിയിൽ ആറു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരണസംഖ്യ 49 ആയി. ഒരാളെ തിരിച്ചറിയാനുണ്ടെന്നും. 27 പേരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതായും മുഖ്യമന്ത്രി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ സംസ്ഥാന സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പെട്ടിമുടി ആറിന്റെ 16 കിലോ മീറ്റർ വിസ്തൃതിയിലാണ് തെരച്ചിൽ നടക്കുന്നത്.

22 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 62,064 കൊവിഡ് കേസുകള്‍. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,074 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത് 44,386 പേരാണ്.

6,34,945 പേരാണ് ചികിത്സയില്‍ തുടരുന്നത്. 15,35,743 പേര്‍ രോഗമുക്തരായി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,248 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചുണ്ട്.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,15,332 ആയി. 24 മണിക്കൂറിനിടെ 390 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 1066 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 48 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,820 പേര്‍്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 97 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,27,860 ആയി. 2036 ആണ് ആകെ കൊവിഡ് മരണം.

രാജമല ദുരന്തത്തിൽ മരണം 49 ആയി

രാജമല പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹം കൂടി കണ്ടെത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഓഗസ്ത് 7നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. . നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം തൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.