1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

ഇന്ന് 3 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 434

മലപ്പുറം – 202

പാലക്കാട് – 202,

എറണാകുളം – 115

കോഴിക്കോട് – 98

കാസർഗോഡ് – 79

പത്തനംതിട്ട – 75

തൃശൂർ – 75

കൊല്ലം – 74

ആലപ്പുഴ – 72

കോട്ടയം – 53

ഇടുക്കി – 31

കണ്ണൂര്‍ – 27

വയനാട് – 27.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 197

എറണാകുളം – 109

കൊല്ലം – 73

ആലപ്പുഴ – 70

പാലക്കാട് – 67

മലപ്പുറം – 61

തൃശൂർ – 47

വയനാട് – 30

കാസർഗോഡ് – 28

കണ്ണൂർ – 25

ഇടുക്കി – 22

കോട്ടയം – 17

കോഴിക്കോട് – 12

പത്തനംതിട്ട – 8

കഴിഞ്ഞ 24 മണിക്കൂറിനകം 31, 270 സാമ്പിളുകള്‍ പരിശോധിച്ചു. 1,53,061 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,683 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1670 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.

ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 544 ആയി.

ഹോട്ട്സ്പോട്ടുകൾ 544

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13), തൃശൂര്‍ ജില്ലയിലെ കുഴൂര്‍ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂര്‍ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.