1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാര്‍ഡ് 20), തൃശൂര്‍ ജില്ലയിലെ കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8), മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്‍ഡ് 11, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഹരിപ്പാട് (സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (12, 13, 14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (4), തിരുവാര്‍പ്പ് (2), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), മൈലം (7), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (3, 7, 10, 11, 15), ഉദയഗിരി (13), വയനാട് ജില്ലയിലെ മൂപ്പൈനാട് (5 (സബ് വാര്‍ഡ്), 15, 16), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (21) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,939,110 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കണക്കുകള്‍ പ്രകാരം ഇതുവരെയുള്ള മരണസംഖ്യ 924,562 ആയി ഉയര്‍ന്നിട്ടുണ്ട്. 20,805,877 പേരാണ് രോഗമുക്തി നേടിയത്.

അമേരിക്കയാണ് രോഗികളുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. 6,676,601 പേര്‍ക്കാണ് യു.എസ്.എയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 198,128 പേര്‍ വൈറസ് ബാധ മൂലം മരണമടഞ്ഞു. 3,950,354പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആകെ രോഗികളുടെ എണ്ണം 47 ലക്ഷം കടന്നു. ഇതില്‍ 9,58,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത് 97,570 കേസുകളാണ്.

ഇതില്‍ 24.000 ലധികം കേസുകള്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു. രാജ്യത്ത് ആകെ 77,768 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്.

അതേസമയം, ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 81,533 പേരാണ് കൊവിഡ് ഭേദമായി ആശുപത്രിവിട്ടത്.

പ്രതിദിന കൊവിഡ് മുക്തരുടെ കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 77.77 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 36,48,534 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

അതേസമയം രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,315,858 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 131,274 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞത്.രോഗമുക്തി പ്രാപിച്ചവരുടെ എണ്ണം 3,553,421 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.