1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വ്യാഴാഴ്ച 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ 351. ആരോഗ്യ പ്രവർത്തകർ 71. 45,730 സാംപിളുകൾ പരിശോധിച്ചു. 2737 പേർ മുക്തരായി.

പോസ്റ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 820
കോഴിക്കോട് 545
എറണാകുളം 383
ആലപ്പുഴ 367, മലപ്പുറം 351
കാസര്‍കോട് 319
തൃശൂര്‍ 296
കണ്ണൂര്‍ 260
പാലക്കാട് 241
കൊല്ലം 218
കോട്ടയം 204
പത്തനംതിട്ട 136
വയനാട് 107
ഇടുക്കി 104

ആറ് ജില്ലകളിൽ 300ന് മുകളിലാണ് കേസുകൾ. തിരുവനന്തപുരത്ത് ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വർധിക്കുന്നു. 30281 ടെസ്റ്റ് തിരുവനന്തപുരത്ത് നടത്തി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണം. പ്ലസ് വൺ പ്രവേശം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്താവൂ. കുട്ടികൾ പ്രവേശിക്കുന്നതു മുതൽ തിരിച്ചുപോകുന്നതുവരെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പത്തനംതിട്ടയിൽ ഓണത്തിന് ശേഷം കോവിഡ് വർധിച്ചു.

ചില ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇടുക്കി മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ കോവിഡ് ടെസ്റ്റ് നടത്താൻ സാധിക്കുന്നു. എറണാകുളത്ത് സമ്പർക്ക വ്യാപനം കുറച്ചു. സർവൈലൻസ് ശക്തിപ്പെടുത്തി. എറണാകുളത്ത് 60 വയസിന് മുകളിൽ കോവിഡ് ബാധിതരാകുന്നത് 10 ശതമാനത്തിന് താഴെയാണ്. കോഴിക്കോട് എണ്ണം വർധിച്ചു വരുന്നു. 545 പേർക്ക് സ്ഥിരീകരിച്ചു. കോർപ്പറേഷൻ മേഖലയിലാണ് വ്യാപനം കൂടുതൽ. സെൻട്രൽ മാർക്കറ്റിൽ വ്യാപനം കൂടുതൽ. വടകര എടച്ചേരിയിൽ വൃദ്ധസദനത്തിൽ 100ലധികം പേർക്ക് രോഗബാധ. ഇവിടേക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.

വയനാട്ടിൽ വിംസ് ആശുപത്രിയിലെ പകുതി ഹൗസ്‌സർജൻമാരെ ജില്ലാ ഭരണകൂടത്തിന് വിട്ടുനൽകും. കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിന് പുറമെ മറ്റുപലയിടത്തും ചികിത്സ നടത്തുന്നു. പ്രത്യേക ആവശ്യങ്ങൾക്ക് 50 പേർക്ക് വരെ കൂട്ടം കൂടാമെന്നായിരുന്നു. സെപ്റ്റംബർ മുതൽ 100 പേർക്ക് കൂടിച്ചേരാമെന്നായി. സംസ്ഥാനത്ത് ഇപ്പോൾ ആളുകളെ കൂടുതൽ കൂട്ടാൻ മത്സരം നടക്കുന്ന കാഴ്ചായാണ് നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നു മാത്രമല്ല, തങ്ങൾക്ക് ബാധകമല്ല എന്ന നിലപാടാണ്. ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാക്കുന്നു. ഇത് നിയമവിരുദ്ധമായ കൂട്ടം കൂടലാണ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 51,18,254 ആയി. ഒറ്റ ദിവസത്തിനിടെ 1,132 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 83,198. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവില്‍ 10,09,976 പേർ ചികിത്സയിലാണ്. ഇതുവരെ 40,25,080 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 11,21,221 ആയി. ആന്ധ്രാപ്രദേശിൽ 5,92,760 കേസുകളും തമിഴ്നാട്ടിൽ 5,19,860 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 4,84,990 പേർക്കാണ് രോഗം. ഉത്തർപ്രദേശിൽ 3,30,265 കേസുകളും ഡൽഹിയിൽ 2,30,269 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.