1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 48,253 പരിശോധനയാണ് നടത്തിയത്. ആകെ കൊവിഡ് മരണം 1046 ആണ്. 7723 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

മലപ്പുറം 1139

എറണാകുളം 1122

കോഴിക്കോട് 1113

തൃശൂര്‍ 1010

കൊല്ലം 907

തിരുവനന്തപുരം 777

പാലക്കാട് 606

ആലപ്പുഴ 488

കോട്ടയം 476

കണ്ണൂര്‍ 370

കാസര്‍കോട് 323

പത്തനംതിട്ട 244

വയനാട് 110

ഇടുക്കി 79

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 815

കൊല്ലം 410

പത്തനംതിട്ട 203

ആലപ്പുഴ 534

കോട്ടയം 480

ഇടുക്കി 129

എറണാകുളം 1123

തൃശൂര്‍ 650

പാലക്കാട് 385

മലപ്പുറം 772

കോഴിക്കോട് 1236

വയനാട് 122

കണ്ണൂര്‍ 442

കാസര്‍കോട് 422

സമ്പർക്കം വഴി രോഗബാധ, ജില്ല തിരിച്ച്

മലപ്പുറം 1040

എറണാകുളം 949

കോഴിക്കോട് 1049

തൃശൂര്‍ 950

കൊല്ലം 862

തിരുവനന്തപുരം 680

പാലക്കാട് 575

ആലപ്പുഴ 459

കോട്ടയം 435

കണ്ണൂര്‍ 333

കാസര്‍കോട് 308

പത്തനംതിട്ട 224

വയനാട് 104

ഇടുക്കി 71 

ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നില്ല. വഴിയരികിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവർ. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാൻ. ജാഗ്രതയിൽ കുറവ് വരുത്താൻ പാടില്ല.

കൊവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെ നിരവധി കുട്ടികൾ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തോഴിലാളികൾ എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്.നിലവിൽ കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കൊവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കും. ഇടുക്കിയിൽ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും. കോഴിക്കോട് മാർക്കറ്റുകളും ഹാർബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

വയനാട് 155 ആദിവാസികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോസ്റ്റ് കൊവിഡ് ചികിത്സ ആരംഭിക്കും. കാസർകോട് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്ലാസ്മ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അതീവ രോഗബാധിതരായ രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും. ശബരിമല സന്ദർശനത്തിന് ദിവസവും 250 പേർക്ക് വിർച്യൽ ക്യു ആണ് നടപ്പാക്കിയത്. മണ്ഡല മകര വിളക്ക് കാലത്തും ഇത് നടപ്പാക്കും. ക്വാറന്റീൻ ലംഘിച്ച എട്ടു പേർക്കെതിരെ ഇന്ന് കേസ് റജിസ്റ്റർ ചെയ്തു. നിരോധനാജ്‍ഞ ലംഘിച്ചതിന് 101 പേർ അറസ്റ്റിലായി. 39 കേസുകൾ റജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.