1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ്. 4257 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 647 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 59 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. രോഗബാധിതരായി മരിച്ചത് 21 പേര്‍. 7469 പേരാണ് രോഗമുക്തി നേടിയത്. 92,731 പേരാണ് ചികിത്സയിൽ കഴിയുന്നത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

36599 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. രോഗവ്യാപനം ഉച്ഛാസ്ഥായിലെത്തുന്നത് തടയാനാണ് ഇതുവരെ ശ്രമിച്ചത്. ഇതുവഴി രോഗവ്യാപനം തടയാനും ചികിത്സാ സംവിധാനം ശക്തിപ്പെടുത്താനും സാധിച്ചു. ഇതുവഴി രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും ജീവൻ രക്ഷിക്കാനുള്ള ഉപായങ്ങളും പഠിച്ചു. ഇതെല്ലാം വഴി കൊവിഡ് മരണങ്ങൾ തടയാൻ നമുക്കായി. ഇറ്റലിയിൽ പോലും രോഗം പെട്ടെന്ന് ഉച്ഛസ്ഥായിയിൽ എത്തിയിരുന്നു.

സംഭവിച്ച ദുരന്തത്തിൻ്റെ ആഘാതം ആ ഘട്ടത്തിൽ എത്രത്തോളമായിരുന്നുവെന്ന് നാം അറിഞ്ഞതാണ്. രോഗാബാധിതരിൽ നൂറിൽ 16 പേർ വരെ മരിക്കുന്ന അവസ്ഥ ഇറ്റലിയിലുണ്ടായി. നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിളെ മരണനിരക്കും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ തുടക്കം മുതൽ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരി ലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം.

ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം മഹാമാരിയെ നേരിട്ടത്. അതിൻ്റെ ഫലമാണ് മെച്ചപ്പെട്ട രീതിയിലുള്ള കുറഞ്ഞ മരണനിരക്ക്. മെയ് മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു. ആഗസ്റ്റിൽ അത് 0.4 ആയി. സെപ്തംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായ നേട്ടമാണ്.

ഇതുകൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയതലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത്. അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല. എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിൻ്റേയും അശ്രാന്ത പരിശ്രമത്തിൻ്റേയും ഫലമാണ് നമ്മുക്ക് കിട്ടിയ അംഗീകാരം. എന്നാൽ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.

ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിലാദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു. ചൈനയിലും പല ലോകരാജ്യങ്ങളിലും കൊവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായി.

രാജ്യത്തേറ്റവും ആദ്യം കൊവിഡ് പ്രോട്ടോക്കോളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആരേക്കാളും മുൻപ് പൊതുപ്രചരാണവും ബോധവത്കരണവും നാം നടത്തി. രണ്ടാം ഘട്ടത്തിൽ ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലെത്തുകയും പലരിലേക്കും പടരുകയും ചെയ്തിട്ടും. നമ്മൾ നേരിട്ടു, അപ്പോഴേക്കും നമ്മൾ ബ്രേക്ക് ദ ചെയിൻ കൊണ്ടു വന്നു. ദേശീയ ലോക്ക് ഡൗണിന് മുൻപേ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്.

മറ്റ് ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകൾ നൽകുകയും കൃത്യമായ മാർഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഓണക്കാലത്ത് നൽകിയിരുന്നു. കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നൽകാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഓണക്കാലത്ത് രാത്രി 9 മണിവരെ മാത്രമാണ് കടകൾക്ക് പ്രവർത്തന അനുമതി നൽകിയത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുമതി നൽകിയിട്ടും ഹോം ഡെലിവറി പ്രൊത്സാഹിപ്പിക്കണം എന്നു നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.