1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഞായറാഴ്ച 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കോഴിക്കോട് രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്.

പത്തനംതിട്ടയില്‍ പന്തളം സ്വദേശി 19 വയസുള്ള യുവതിക്കാണ് കോവിഡ് സ്ഥരീകരിച്ചത്. ഡൽഹിയിൽ വിദ്യാർഥിനിയാണ്. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നു വന്ന 10 പേര്‍ക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ആകെ 314 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

207 ലോക രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

അതേസമയം കേരള കർണാടക അതിർത്തിയിലെ തലപ്പാടി ചെക്പോസ്റ്റ്‌ തുറക്കാനാവില്ലെന്ന് ആവർത്തിച്ച്, കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയായായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതിർത്തി തുറന്നാൽ കർണാടകയിലെ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെടും. അതിർത്തിക ടന്ന് വരുന്നവരിൽ ആർക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താൻ നിലവിൽ സംവിധാനം ഇല്ല. അതിർത്തി അടച്ചത് സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ കത്തിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.