1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി കറുത്തേടത്ത് പുത്തന്‍പുരയ്ക്കല്‍ മേരികോശി(80 ) ന്യൂയോര്‍ക്കില്‍ മരിച്ചു, ഇവര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്നു.

കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ഫിലാഡല്‍ഫിയയില്‍ ഇന്നലെയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി ട്രാന്‍സ്‌പോട്ട് കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു.

തൃശൂര്‍ സ്വദേശി ടെന്നിസന്‍ പയ്യൂര്‍ ന്യൂയോര്‍ക്കിലും, കോടഞ്ചേരി സ്വദേശി പോള്‍ ടെക്‌സാസിലുമാണ് മരിച്ചത്. അതേ സമയം അമേരിക്കയില്‍ കൊറോണ വൈറസ്ബാധിതരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. 12748 പേര്‍ മരിക്കുകയും ചെയ്തു.

ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ മുന്‍ റിപ്പോര്‍ട്ടറായ ബ്രഹ്‌മ കാഞ്ചിഭോത്‌ലെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ മരിച്ചു.

ഇന്ത്യന്‍ വംശജനായ കാര്‍ഡിയക് സര്‍ജന്‍ ജിതേന്ദ്ര കുമാര്‍ റാത്തോഡാണ് (58) യുകെയില്‍ മരിച്ചത്. കൊറോണബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച കാര്‍ഡിഫിലെ ആശുപത്രിയിലായിരുന്നു മരണം.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ (യുഎച്ച്ഡബ്ല്യു) കാര്‍ഡിയോ തോറാസിക് സര്‍ജറിയിലെ സ്‌പെഷ്യലിസ്റ്റായിരുന്നു അദ്ദേഹം. ഇന്ത്യയിലാണ് അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. ഭാര്യയും രണ്ട് ആണ്‍മക്കളും അമേരിക്കയിലുണ്ട്. ഇവര്‍ നീരീക്ഷണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.