1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2020

സ്വന്തം ലേഖകൻ: മഹാമാരിയായ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇലക്‌ട്രോണിക് ഗെയിമുമായി ദുബായ് പൊലീസ്. ‘സ്‌റ്റേ സേഫ്’ എന്ന പേരി ദുബായ് പൊലീസിന്റെ നിര്‍മിത ബുദ്ധി വിഭാഗമാണു ഗെയിം പുറത്തിറക്കിയത്. തമാശയുടെ മേമ്പൊടിയോടെ അഞ്ചു ഭാഷകളിലാണു ഗെയിം നിര്‍മിച്ചത്.

സമൂഹത്തില്‍ അവബോധം വളര്‍ത്താനും നിലവിലെ സാഹചര്യത്തില്‍ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ലക്ഷ്യമിട്ടാണു ‘സ്റ്റേ സേഫ്’ ഗെയിം ആരംഭിച്ചതെന്നു നിര്‍മിത ബുദ്ധി വകുപ്പ് ഡയരക്ടര്‍ ജനറല്‍ അഡ്മിറല്‍ ഖാലിദ് നാസര്‍ അല്‍ റസൗകി അറിയിച്ചു.

മാസ്‌ക് ധരിക്കല്‍, മറ്റുള്ളവരുമായി ഇടപഴകുന്നതു കുറയ്ക്കല്‍, കൈകഴുകല്‍, തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കല്‍ എന്നിവയുടെ ആവശ്യകത സംബന്ധിച്ച് തമാശ മേമ്പൊടിയോടെ അവബോധം സൃഷ്ടിക്കുന്നതാണു ഗെയിം.

“ബോധവല്‍ക്കരണത്തിനായി ഇലക്‌ട്രോണിക് ഗെയിമുകള്‍ ഉപയോഗിക്കുന്നതു ഗുണകരമാണ്. ഇതുവഴി വിവിധ പ്രായത്തിലും ദേശീയതയിലുമുള്ള സമൂഹത്തിലെ വളരെ വലിയൊരു വിഭാഗത്തിലേക്കു എത്തിച്ചേരാന്‍ എളുപ്പമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത ഒരാളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല,” അഡ്മിറല്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.

അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, ഫിലിപ്പിനോ ഭാഷകളിലാണു ഗെയിം പുറത്തിറക്കിയിരിക്കുന്നത്. വിര്‍ച്വല്‍ ടെക്‌നോളജി സെന്ററാണു തദ്ദേശീയമായി വികസിപ്പിച്ച ഈ ഗെയിമിന്റെ നിര്‍മാതാക്കള്‍.

ബോധവത്കരണത്തിന്റെ ഭാഗമായി ദുബായ് ഡ്രിഫ്റ്റ് 2, ടര്‍ബോ ലഗ് തുടങ്ങി ഗെയിമുകള്‍ ദുബായ് പൊലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. ഈ ഗെയിമുകള്‍ ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ സമയങ്ങളിലായി 3.3 കോടി ആളുകളാണു ഡൗണ്‍ ലോഡ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.