1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ (63) വെടിവച്ചുകൊന്നു. ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു. കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്.

ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍, ആളുകള്‍ തിരിച്ചടിക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ വെടിവെച്ചു കൊല്ലാനാണ് ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും നൽകിയിരുന്ന ഉത്തരവ്. മനിലയിലെ പിന്നാക്ക മേഖലയിൽ ഭക്ഷണം കിട്ടാതെ പ്രതിഷേധിച്ചവർക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.

ഫിലിപ്പീൻസിൽ 3,414 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 152 പേർ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുൻകരുതൽ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേർട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വൻപ്രതിഷേധമാണ് രാജ്യാന്തര തലത്തിൽ ഉയർന്നത്. ഇതിനു പിന്നാലെ ഡ്യൂറ്റേർട്ടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചതാണെന്നും ആരെയും വെടിവച്ചു കൊല്ലാൻ ഉദ്ദ്യേശിച്ചിട്ടില്ലെന്നു ദേശീയ പൊലീസ് മേധാവി പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.